അടാട്ട് ബിവിപി സ്കൂളും റൺ കേരള റൺ കൂട്ടയോട്ടത്തിൽ

മുതുവറ ∙ വർണ പകിട്ടാർന്ന പട്ടങ്ങൾ ആകാശത്തിലേക്കു പറത്തി അടാട്ട് ബിവിപി സ്കൂളിലെ വിദ്യാർഥികൾ റൺ കേരള റൺ
കൂട്ടയോട്ടത്തിൽ പങ്കാളികളാകും. സ്കൂളിലെ വിദ്യാർഥികൾ സ്വയം നിർമിച്ച പട്ടങ്ങളാണു കൂട്ടയോട്ടത്തിനു മുൻപു പറത്തുന്നത്.
വണ്ടർ ഫ്രം വേസ്റ്റ് എന്ന പദ്ധതി അനുസരിച്ചു പാഴ് വസ്തുക്കൾ ഉപയോഗിച്ചാണു വിദ്യാർഥികൾ പട്ടം നിർമിക്കുന്നത്.
നാലു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ 250 വിദ്യാർഥികൾ വർണ പട്ട നിർമാണത്തിൽ പങ്കാളികളായി. കടലാസ് ഉപയോ
ഗിച്ചു പട്ടം നിർമിച്ച വിദ്യാർഥികൾ കൂട്ടയോട്ടത്തിനുള്ള തയാറെടുപ്പും നടത്തി. ചൊവ്വാഴ്ച രാവിലെ 10.30ന് പട്ടം പറത്തിയതി
നു ശേഷമാണു വിദ്യാർഥികൾ റൺ കേരള റണ്ണിൽ പങ്കെടുക്കുന്നത്. വർണ പകിട്ടാർന്ന പട്ടങ്ങളുടെ നിർമാണം സ്കൂളിൽപൂർ
ത്തിയായതായി പ്രിൻസിപ്പൽ എം.ടി. കലാധരൻ അറിയിച്ചു. പട്ടനിർമാണത്തിന് അധ്യാപകരായ മധുമതി, ജിന്നി വി. ജോസ്,
രേഷ്മ, െക.ബി. മിനി, വിമൽ,വിനോദിന, ഫ്രാൻസിസ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.