ബലൂണുകൾ പറത്തി

കേച്ചേരി ∙ റൺ കേരള റൺ കൂട്ടയോട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിവേണി ഫാർമസി കോളജിലെ വിദ്യാർഥികൾ ബലൂ
ണുകൾ ആകാശത്തേക്കു പറത്തി. റൺ മാതൃകയിൽ വിദ്യാർഥികൾ അണിനിരന്നു. കോളജിന്റെ കായികമേള പ്രിൻസിപ്പൽ ഡോ.
ഡെല്ല ഗ്രേസ് തോമസ് പറമ്പി ഉദ്ഘാടനം ചെയ്തു.

. ഭാരതപ്പുഴയിൽ നിന്ന് നാളെ പട്ടങ്ങൾ ഉയരും

ചെറുതുരുത്തി ∙ ദേശീയ ഗെയിംസിന്റെയും റൺ കേരള റണ്ണിന്റെയും വിളംബരം അറിയിച്ചുകാണ്ടെു കൊച്ചൻ പാലത്തിനു സമീപത്തു ഭാരതപ്പുഴയിൽനിന്നു നാളെ ആകാശത്തേക്കു പട്ടങ്ങൾ ഉയരും. ചെറുതുരുത്തി പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന പരിപാടിയിൽ വിവിധ നിറങ്ങളിലുള്ള 500 പട്ടങ്ങളാണു വാനിലേക്കുയരുന്നത്. പ്രകൃതി സം
രക്ഷണത്തിന്റെ ഭാഗമായി കടലാസു നിർമിത പട്ടങ്ങളാണു പറത്തുന്നത്. കോളജ് അഡ്മിനിസ്ട്രേറ്റർ എം. സന്ധ്യയുടെ നേതൃത്വത്തിൽ നൂറോളം വിദ്യാർഥികളാണു പട്ടങ്ങൾ നിർമിക്കുന്നത്.