റൺ കേരള റൺ: പാവറട്ടിയിൽ ഇന്ന് മനുഷ്യച്ചങ്ങല

പാവറട്ടി ∙ 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പാവറട്ടിയിൽ ഇന്നു മനുഷ്യച്ചങ്ങല തീർക്കും.വിസ്ഡം കോളജിന്റെ നേതൃത്വത്തിൽ പാലുവായ് ത്രീസ്റ്റാർനഗർ മുതൽ പാവറട്ടി സെന്റർവരെയാണു മനുഷ്യച്ചങ്ങല.
ആയിരത്തിലധികം വിദ്യാർഥികൾ വർണ ബലൂണുകളുമായി ചങ്ങലയിൽ കണ്ണികളാകും. ചങ്ങലയിൽ കണ്ണികളാകുന്നവർക്കും പൊതുജ
നങ്ങൾക്കും റൺ കേരള റണ്ണിന്റെആശംസ കാർഡുകളും മിഠായികളും നൽകും.വിസ്ഡം കോളജ് ഡയറക്ടർമാരായ കെ കൃഷ്ണകുമാർ ,െക.ബി. ഹരിദാസ്, പി.ജയകുമാർ, എം.സി. കൃഷ്ണദാസ്, പ്രിൻസിപ്പൽ ലയോണി ലാസർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതു തയാറാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവൻ,വൈസ് പ്രസിഡന്റ് എൻ.ജെ.ലിയോ, എസ്ഐ പി.പി. ജോയ്, ജനപ്രതിനിധികൾ, പൗരപ്രമുഖർ എന്നിവരും മനുഷ്യച്ചങ്ങലയിൽ അണിനിരക്കും.