ആവേശത്തിലൊഴുകാൻ മാധ്യമ സ്ഥാപനങ്ങളും

തൃശൂർ ∙ റൺ കേരള റണ്ണിൽ പങ്കുചേരാൻ മാധ്യമ സ്ഥാപനങ്ങളും. തൃശൂർ ടെലിവിഷൻ പ്രവർത്തകരായ ടീം ടിസിവിയാണു റൺ
കേരള റണ്ണിന്റെ ഭാഗമാകുന്നത്. ചാനൽ മാനേജ്മെന്റ്, റിപ്പോർട്ടർമാർ, സബ് എഡിറ്റർമാർ,ക്യാമറാമാന്മാർ, വാർത്താവതാരകർ തുടങ്ങി മുപ്പതോളം പേർ റൺ കേരള റണ്ണിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ ഓട്ടത്തിൽ പങ്കുചേരും.റൺ കേരള റണ്ണിന്റെ തേക്കിൻ
കാട് മൈതാനിയിലെ പരിപാടി 20നു ടിസിവി ന്യൂസിൽ തൽസമയം സംപ്രേഷണം ചെയ്യും. ജില്ലാക്രിക്കറ്റ് അസോസിയേഷനും റൺ കേരള റണ്ണിന്റെ ഭാഗമാകാൻ തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷൻ അംഗങ്ങളായ125 പേർ റൺ കേരള റണ്ണിൽപങ്കുചേരും.