അമ്പലത്തിൽനിന്നു പള്ളിയിലേക്ക് കൂട്ടയോട്ടം

ഗുരുവായൂർ ∙ ദേശീയ ഗെയിംസിന്റെ ഭാഗമായി നാളെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിനു മുന്നിൽനിന്ന് ആരംഭിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം സെന്റ് ആന്റണീസ് പള്ളിയിൽ സമാപിക്കും. ബ്രദേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടയോട്ടത്തിൽ എൻഎസ്എസ് കരയോഗം, തിരുവെങ്കിടം നായർ സമാജം, എസ്എൻഡിപി ശാഖ, തിരുവെങ്കിടം എൽപി സ്കൂൾ ബാൻഡ് സംഘം, തിരുവെങ്കിടം ക്ഷേത്രം ഭാരവാഹികൾ, സെന്റ് ആന്റണീസ് പള്ളിയിലെ കെസിവൈഎം, എകെസിസി പ്രവർത്തകർ എന്നിവർ അണിനിരക്കും