റൺ കേരള റണ്ണിന് ആവേശം പകരാൻ കളരിച്ചുവടുകളും

ചാവക്കാട് ∙ റൺ കേരള റണ്ണിന് ആവേശം പകരാൻ കളരിച്ചുവടുകളും. ചാവക്കാട് വല്ലഭട്ടാ കളരിസംഘത്തിലെയും തൃശൂർ ജില്ലാ ആയോധന കലാപരിശീലന കേന്ദ്രത്തിലെയും വിദ്യാർഥികളാണ് മുനിസിപ്പൽ സ്ക്വയറിൽ കളരിപ്പയറ്റ് പ്രദർശനം നടത്തിയത്. കളരിവന്ദനം, വാളും പരിച, കഠാരപ്പയറ്റ്, മെയ്യഭ്യാസം തുടങ്ങിയവയാണ് അവതരിപ്പിച്ചത്. എസ്ഐ എം.കെ. ഷാജി ഉദ്ഘാടനം ചെയ്തു.

വല്ലഭട്ടാ കളരിയിലെ ഉണ്ണി ഗുരുക്കളുടെ മകൻ ദിനേശൻ ഗുരുക്കളുടെ നേതൃത്വത്തിൽ കളരിയിലെ കെ.പി. അജിത്ത് ശങ്കർ, കെ.വി. പ്രവീൺ, എം.എസ്. നിധിൻ, എം.എസ്. ജിഥിൻ, പി. അഖിൽദാസ് എന്നിവരാണ് അഭ്യാസപ്രകടനം കാഴ്ചവച്ചത്. വിദേശവനിതയായ ഹൈഡി ഉൾപ്പെടെ കളരിയിലെ അമ്പതോളം വിദ്യാർഥികളും റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ പ്രചരണത്തിനായി ഉണ്ടായിരുന്നു.