ചാലക്കുടിയിൽ റൺ കേരള റൺ കൂട്ടയോട്ടത്തിനു കൊഴുപ്പേകാൻ ഗ്രാൻഡ് സർക്കസ് പ്രകടനവും

ചാലക്കുടി ∙ റൺ കേരള റൺ കൂട്ടയോട്ടത്തിനു കൊഴുപ്പേകാൻ നഗരത്തിൽ സർക്കസ് അഭ്യാസ പ്രകടനവും. നഗരത്തിൽ പ്രദർശനമാരംഭിച്ച ഗ്രാൻഡ് സർക്കസിലെ കലാകാരന്മാർ കൂട്ടയോട്ടത്തിനൊപ്പം പ്രകടനവുമായി അണിനിരക്കുമെന്നു പ്രൊപ്രൈറ്റർ എം. ചന്ദ്രൻ, മാനേജർ എസ്.എ. ഹനീഫ് എന്നിവർ അറിയിച്ചു. നാളെ 10.30ന് നഗരസഭാ ജംക്ഷനിൽ ദേശീയപാത നാലുവരിപ്പാതയുടെ കിഴക്കുഭാഗത്തുനിന്നാണ് കൂട്ടയോട്ടം ആരംഭിക്കുകയെന്ന് നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ അറിയിച്ചു. ബി.ഡി. ദേവസി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. ആയിരങ്ങൾ അണിനിരക്കുന്ന കൂട്ടയോട്ടം സൗത്ത് ജംക്ഷനിൽ മേൽപ്പാലത്തിനു സമീപം സമാപിക്കും.