കൂട്ടയോട്ടത്തിന് ഒരുങ്ങി വർക്കല ബീച്ച്

റൺകേരള റണ്ണിന്റെ ആവേശം ലോക വിനോദസഞ്ചാര കേന്ദ്രമായ വർക്കല ബീച്ചിലേക്കും വ്യാപിക്കുന്നു. 20നു രാവിലെ
10.30നു സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിൽ ഓടാൻ താൽപര്യമുള്ള എല്ലാ വിദേശികളെയും റണ്ണിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാ
ണ് സംഘാടകർ. സ്ഥലം കൗൺസിലർ എസ്. സനൂഷ്, ടൂറിസം അസോസിയേഷൻ ഭാരവാഹികളായ എസ്കെഎം സുനിൽ
കുമാർ, അജിത് സീറോക്ക്, ഗോജുറിയു രാട്ടെ സ്കൂൾ ഡയറക്ടർ സെൻസായ് വിജയൻ, ലൈഫ്ഗാർഡ് അസോസിയേഷൻ
(ഐഎൻടിയുസി) സെക്രട്ടറി എ. സക്കീർ തുടങ്ങിയവർ റൺ കേരള റണ്ണിനു പിന്തുണ ഉറപ്പാക്കുന്നു. ബീച്ചിൽ ഓടാൻ താൽപര്യ
മുള്ളവരെ ഇവർ സ്വാഗതം ചെയ്യുന്നു.വിദേശികളെ ഉൾപ്പെടെ എല്ലാവരെയുംകൂട്ടയോട്ടത്തിനു തീരത്ത് ഇറക്കുകയാണ് അസോസി
യേഷന്റെ ലക്ഷ്യം. ഇവർക്കൊപ്പം വിവിധ റിസോർട്ട്റസ്റ്ററന്റ് ഉടമകളും നടത്തിപ്പുകാരും മറ്റും പങ്കാളികളാകും. ദേശീയ ഗെയിം
സിന്റെ അരങ്ങേറ്റവും അതിന്റെ പ്രചരണവുമാണു കൂട്ടയോട്ടത്തിന്റെ ലക്ഷ്യമെന്ന സന്ദേശം എല്ലാ വിദേശികളിലും എത്തിക്കും.
ഗോജുറിയുകരാട്ടെ സ്കൂളിലെ നൂറുകണക്കിന് അഭ്യാസികളും കരാട്ടെ യൂണിഫോമിൽ അന്നേ ദിവസം ബീച്ചിലെത്തും.

കരവാരം പഞ്ചായത്തിലെ ജനങ്ങളെ പങ്കെടുപ്പിച്ച് രാജീവ് ഗാന്ധി സെന്റർ
കല്ലമ്പലം∙ രാജീവ്ഗാന്ധി സെന്റർ കരവാരം മണ്ഡലം കമ്മിറ്റിയുെട നേതൃത്വത്തിൽ റൺകേരള റണ്ണിൽ കരവാരം പഞ്ചായത്തിലെമു
ഴുവൻ ജനങ്ങളെയും പങ്കെടുപ്പിക്കാൻ നീക്കം. പഞ്ചായത്തിലെ വിവിധ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളുടെ സംയുക്ത നേതൃത്വത്തിലാണു പരിപാടി നടപ്പാക്കുന്നത്. ഇതിനായുള്ള സ്വാഗതസംഘം ഓഫിസിന്റെ ഉദ്ഘാടനം പ്രണവം ആർട്സ്
ആൻഡ് സ്പോർട്സ് ക്ലബ് രക്ഷാധികാരിയും കോൺഗ്രസ് കരവാരം മണ്ഡലംകമ്മിറ്റി പ്രസിഡന്റുമായ എം.കെ ജ്യോതി നിർവഹിച്ചു.
ഡിസിസി അംഗം എസ്.എം. മുസ്തഫ, പഞ്ചായത്ത് അംഗങ്ങളായ മേവർക്കൽ നാസർ, ഷൈലജ,രാജീവ്ഗാന്ധി സെന്റർ മണ്ഡലം
കമ്മിറ്റി ചെയർമാൻ അഭിലാഷ്,ജാബിർ, വഹാബുദീൻ, വിവേകാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.കേരളം ഒന്നാകെ അണിചേരു
ന്ന റൺകേരള റണ്ണിൽ വ്യാപാരി വ്യവസായികൾ, ക്ലബ്ബുകൾ,കുടുംബശ്രീ, ജനശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ സമസ്തമേ
ഖലയിലുള്ളവരെയും പങ്കെടുപ്പിക്കുമെന്നു സംഘാടകസമിതി പ്രവർത്തകർ അറിയിച്ചു.കരവാരം പഞ്ചായത്ത് ഓഫിസിനു സമീപ
ത്താണ് ഓഫിസിന്റെ പ്രവർത്തനം. കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വ്യക്തികളും സംഘടനകളും ഓഫിസുമായി
ബന്ധപ്പെടണം. ഫോൺ:9745610012.

റൺ: എൻഎസ്എസ് കരയോഗങ്ങൾ സജീവം
കിളിമാനൂർ∙ ദേശീയ ഗെയിംസിന്റെ മുന്നോടിയായുള്ള റൺ കേരള റണ്ണിൽ എൻഎസ്എസ്കരയോഗങ്ങളും സജീവമായി രംഗ
ത്ത്. മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ടൗണിൽ നിന്നാണു കൂട്ടയോട്ടം ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഏഴായി
രം കേന്ദ്രങ്ങളിൽ നിന്ന് ഒന്നായി ഓടി ലോകചരിത്രത്തിൽ സ്ഥാനം നേടുന്ന ഒത്തുചേരലിൽ ജീവിതത്തിന്റെ നാനാതുറയി
ലുള്ളവർ പങ്കെടുക്കുന്നു. വ്യാപാരികൾ, ടാക്സി, ഓട്ടോ തൊഴിലാളികൾ, വിവിധ പാർട്ടി പ്രവർത്തകർ, ജനപ്രതിനിധികൾ,ക
ലാ-കായിക ക്ലബ്വുകൾ, സന്നദ്ധസംഘടനകൾ, ജനശ്രീ,കുടുംബശ്രീ,റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ തുടങ്ങി ജീവിത
ത്തിന്റെ നാനതുറയിലുള്ളവർ പങ്കെടുക്കണമെന്നു കോ- ഓർഡിനേറ്റർ തട്ടത്തുമല വാഞ്ചു അഭ്യർഥിച്ചു. ഫോൺ: 99469 91114.

പുളിമാത്ത് ഗ്രാമ പഞ്ചായത്ത്
കിളിമാനൂർ∙ റൺകേരള റണ്ണിന്റെ വിജയത്തിനായി പുളിമാത്ത് ഗ്രാമഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 11നു ഗ്രാമപ
ഞ്ചായത്ത് ഓഫിസ് ഹാളിൽ സംഘാടക സമിതിയോഗം കൂടുന്നു. വാമനപുരം പാലം മുതൽ പള്ളിവരെയാണുകൂട്ടയോട്ടം സം
ഘടിപ്പിച്ചിരിക്കുന്നത്.യോഗത്തിൽ ജനപ്രതിനിധികൾ, വ്യാപാരികൾ, ജനശ്രീ,കുടുംബശ്രീ പ്രവർത്തകർ, വിവിധരാഷ്ട്രീയകക്ഷി നേതാക്കൾ,കലാ-കായിക ക്ലബ്വുകൾ, ആരാധാനാലയങ്ങളിലെ ഇമാമുമാർ, പുരോഹിതർ, റോട്ടറി, ലയൺസ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്നു പഞ്ചായത്ത് ഭരണസമിതി അഭ്യർഥിച്ചു.

വ്യാപാരി സമൂഹം പങ്കെടുക്കും
ആറ്റിങ്ങൽ∙ ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടത്തുന്ന റൺകേരള റണ്ണിൽ ആറ്റിങ്ങലിലെ വ്യാപാരി സമൂഹം ഒറ്റക്കെ
ട്ടായി പങ്കെടുക്കുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് എം.എസ്. മണി അറിയിച്ചു.
കരേളത്തിന്റെ ഐക്യവും സാഹോദര്യവും വിളിച്ചോതുന്നതാണ് റൺകേരള റൺ. റണ്ണിന്റെ ഭാഗമായി ആറ്റിങ്ങലിൽ സംഘടിപ്പി
ക്കുന്ന പ്രധാന റണ്ണിലാവും ഏകാപേന സമിതിയിലെ അംഗങ്ങൾ ഭാഗമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.