കേട്ടോ തീം സോങ്, കേരളത്തിന്റെ പുതിയ ഈണം..

തിരുവനന്തപുരം∙ ഒ.എൻ.വി. രചിച്ച് എം. ജയചന്ദ്രൻ ഈണമിട്ട,റൺ കേരള റൺ തീം സോങ് ഹിറ്റായി മാറുന്നു. ഒപ്പം റൺ കേരള
റൺ ഫെയ്സ് ബുക്ക് പേജ് 35,000 ലൈക്സുമായി സൂപ്പർ ഹിറ്റിലേക്കു നീങ്ങുകയാണ്.അകലങ്ങളിൽ നിന്ന് അകലങ്ങളിലേക്ക്... എന്നു തുടങ്ങുന്ന തീംസോങ്, റൺ കേരള റണ്ണിന്റെ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത് എടുക്കാം. യു ട്യൂബിലും പാട്ട് ലഭ്യമാക്കിയിട്ടുണ്ട്.തീം സോങ് മൊബൈലിലും റിങ് ബാക്ക് ട്യൂണായി സെറ്റ് ചെയ്യാം. എയർടെൽ വരിക്കാർ 567005971555 എന്ന നമ്പറിലേക്കു വിളിക്കുക. അപ്പോൾ ലഭിക്കുന്ന നിർദേശങ്ങൾ പിന്തുടർന്ന് ഈഗാനം സെറ്റ് ചെയ്യാം. ഐഡിയ വരിക്കാർക്ക് ഈ ഗാനം ലഭിക്കുവാൻ 567895971555 എന്ന നമ്പറിൽ വിളിക്കണം.വോഡാഫോൺ ഉപയോക്താക്കൾ ങ്കസ്സ 5971555 എന്നു ടൈപ്പ്
ചെയ്ത് 56789 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യുകയോ 5375971555 എന്ന നമ്പരിൽ വിളിക്കുകയോ വേണം.ബിഎസ്എൻഎൽ ഫോൺ ഉപയോഗിക്കുന്നവർ ങ്ങസ്സ 5971555 എന്ന് ടൈപ്പ് ചെയ്ത് 56700 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യണം. എംടിഎസ് വരിക്കാർ 5577787888405 എന്ന നമ്പറിലാണു വിളിക്കേണ്ടത്. ടാറ്റ ഡോകാമോ വരിക്കാർക്ക് 5432115971555 എന്ന നമ്പറിൽ വിളിച്ച് ഈ ഗാനം മൊബൈലിൽ സെറ്റ് ചെയ്യാം.മൊബൈൽ കമ്പനികൾ ഈടാക്കുന്ന നിരക്കുകൾ ബാധകമായിരിക്കും.ഈ ഗാനം സെറ്റ് ചെയ്യാൻ
എന്തെങ്കിലും സാങ്കേതിക തടസ്സം ഉണ്ടായാൽ വരിക്കാർ മൊബൈൽ കമ്പനികളുമായി ബന്ധപ്പെടണം.