സായിഗ്രാമിൽ ട്രയൽ റൺ, ആവേശമായിറാലികൾ, വിളംബര ജാഥ...

തിരുവനന്തപുരം∙ ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം വിളംബരം ചെയ്തു
ജില്ലയിൽ വിവിധ പരിപാടികൾ.കൂട്ടയോട്ടത്തിന്റെ മേഖലാതല ട്രയൽ റൺ ഇന്നു രാവിലെ 10.30നു തോന്നയ്ക്കൽ സായിഗ്രാമിന്റെ നേതൃത്വത്തിൽ നടക്കും. സായിഗ്രാമിലെ വിദ്യാമന്ദിർ സ്കൂളിൽ നിന്നാരംഭിച്ചു മങ്കാട്ടുമൂല പാലം വരെ സായിഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ നേതൃത്വത്തിൽ സത്യസായി വിദ്യാമന്ദിർ സ്കൂൾകുട്ടികളും സായിഗ്രാമിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ട്രയൽ റണ്ണിൽ പങ്കാളികളാകും.കേരളത്തിന്റെ ആവേശമായിമാറിയ റൺ കേരള റണ്ണിന്റെ മുന്നോടിയായി കല്ലിംഗൽ മോട്ടോഴ്സിന്റെ ടൂവീലർ, ഓട്ടോ ഉപയോക്താക്കൾ 16നു നെടുമങ്ങാട് കല്ലിങ്ങൽ ജംക്ഷൻ മുതൽ തമ്പാനൂർ
വരെ വിളംബരജാഥ സംഘടിപ്പിക്കുമെന്നു കല്ലിംഗൽ ഗ്രൂപ്പ് എംഡി കല്ലിംഗൽ ഷഫീഖ് അറിയിച്ചു.തലസ്ഥാനത്തെ സെന്റ് ജോസ
ഫ്സ് ഹയർസെക്കൻഡറിസ്കൂൾ വിദ്യാർഥികൾ 16നു 2.30നു നഗരത്തിൽ വിളംബര സൈക്കിൾ റാലി നടത്തും. നെയ്യാറ്റിൻക
ര വിശ്വഭാരതിസ്കൂളിന്റെ വിളംബരജാഥ ഇന്നു രാവിലെ 10.30നു നടക്കും. ഇതിനോടനുബന്ധിച്ചു സ്കൂൾ ബാൻഡ്,അമ്മു വേഴാമ്പൽ തുടങ്ങിയവയും ഉൾപ്പെടുത്തുമെന്നു സ്കൂൾ ഡയറക്ടർ വേലപ്പൻ നായർ അറിയിച്ചു.