കേരളത്തിന്റെ കരുത്ത് ലോകം അറിയട്ടെ:..

കേരളത്തിൽ 27 വർഷത്തിനു ശേഷം വീണ്ടും ദേശീയ ഗെയിംസ് വിരുന്നെത്തുകയാണ്. 27 വർഷം കൊണ്ടു കായികരംഗത്തു സം
സ്ഥാനം ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. കേരളത്തിന്റെ കായികരംഗത്തെ കരുത്തും ഭാരതത്തിന്റെ മൊത്തത്തിലുള്ള കായിക കരു
ത്തും മാറ്റുരയ്ക്കുന്ന വലിയ മേളയാണു ദേശീയ ഗെയിംസ്. അതിനു വേദിയൊരുക്കാനുള്ള അഭിമാനകരമായ അവസരമാണു നമു
ക്കു ലഭിച്ചിരിക്കുന്നത്. അതിനു പിന്തുണയേകേണ്ടത് ഓരോ മലയാളിയുടെയും കർത്തവ്യമാണ്.ഗെയിംസ് നടക്കുന്ന ജില്ലകളിലു
ള്ളവർ ഉൾപ്പെടെ കായിക രംഗവുമായി ബന്ധമുള്ളവരും അല്ലാത്തവരുമായ മുഴുവൻ മലയാളികളും സജീവമായി രംഗത്തിറങ്ങണം.
കേരളത്തിന്റെ ശക്തി ഭാരതം അറിയട്ടെ.ദേശീയ ഗെയിംസിന്റെ വിളംബരമായി 20നു പത്തരയ്ക്കു കേരളത്തിലെ ഏഴായിരത്തോളം
കേന്ദ്രങ്ങളിൽ റൺ കേരള റൺ കൂട്ടയോട്ടം നടക്കുകയാണ്. ഏഴായിരം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കേരളത്തിന്റെ നിരത്തുകൾ ഈ
സംസ്ഥാനത്തിന്റെ രക്തധമനികളായി മാറണം. അതിലൂടെ മലയാള മണ്ണിന്റെ വികാരം പ്രവഹിക്കുന്നതു നാം ലോകത്തിനു കാട്ടിക്കൊ
ടുക്കണം. കൂട്ടയോട്ടത്തിൽ എല്ലാ മലയാളികളും കുടുംബസമേതം പങ്കെടുത്തു വലിയ സംഭവമാക്കി മാറ്റണം. അങ്ങനെ ലോകം
നമ്മുടെ കരുത്ത് അറിയട്ടെ