വിളംബര ബൈക്ക്റാലി. ..

തിരുവനന്തപുരം∙ ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തുന്ന റൺ കേരള റൺ പരിപാടിയുടെ പൊലിമ കൂട്ടാനായി കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ വിളംബര ബൈക്ക്റാലി. 14 നു വൈകിട്ട് അഞ്ചിനു പാളയം മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ മുൻ സിറ്റി പൊലീസ് കമ്മിഷണർ ടി.ജെ. ജോസ് ഫ്ളാഗ് ഓഫ് ചെയ്യും. 250പേർ ബൈക്ക് റാലിയിൽ പങ്കെടുക്കുമെന്നു കെസിവൈഎം അതിരൂപത പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ അറിയിച്ചു.പാളയത്തു നിന്ന് ആരംഭിച്ച് സെക്രട്ടറിേയറ്റ്, യൂണിവേഴ്സിറ്റി കോളജ്, പിഎംജി, മ്യൂസിയം എന്നിവിടങ്ങൾ വഴി വെള്ളയമ്പലം ബിഷപ്സ്ഹൗസിൽ സമാപിക്കുന്ന തരത്തിലാണു റാലി നടത്തുക. പാളയം അസിസ്റ്റന്റ് വികരിമാരായ ഫാ: റിച്ചാർഡ് സക്കറിയ, ഫാ: ജയൻ വർഗീസ്, അതിരൂപത കെസിവൈഎം ഡയറക്ടർ ഫാ: ബിനു ജോസഫ് അലക്സ്, ഫൊറോന ഡയറക്ടർ ഫാ: ജേക്കബ് സ്റ്റെല്ലസ്, പാളയം ഫൊറോന
പ്രസിഡന്റ് ബാസ്റ്റിൻബാബു തുടങ്ങിയവർ നേതൃത്വം നൽകും.
----------------------------------------------------------------------------------------------------------------------------------

180 പ്രാഥമിക സഹകരണ ബാങ്കുകളിലെ ജീവനക്കാരും സഹകാരികളും ഓടാനുണ്ട്
നെയ്യാറ്റിൻകര∙ വെള്ളറട ചെമ്പൂർ മതൽ കാസർേകാട് ഉപ്പള വരെയുള്ള 180 പ്രാഥമിക സഹകരണ ബാങ്കുകളിലെ ജീവനക്കാരും സഹകാരികളും ഓട്ടത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞെന്നും സംസ്ഥാന കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ് അറിയിച്ചു. സെക്രട്ടറിേയറ്റിനു മുന്നിലെ ബാങ്ക് ആസ്ഥാനത്തു നിന്നു ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും ചേർന്നു നടത്തുന്ന ഓട്ടം മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.