റൺ കേരള റണ്ണിന് എക്യെദാർഢ്യവുമായി ശാന്തിഗിരി

പോത്തൻകോട് ദേശീയ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന റൺ കേരള റണ്ണിന്റെ വിളംബരം അറിയിച്ചു കൊണ്ടു ശാന്തിഗിരി ആശ്രമത്തിൽ നിന്നും ട്രയൽ റൺ നടന്നു. താമരപർണശാലയുടെ മുന്നിൽ നിന്നും ആരംഭിച്ച ട്രയൽ റണ്ണിൽ സാംസ്കാരിക നായകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്്നം ജ്ഞാനതപസ്വി ഫ്ലാഗ് ഓഫ് ചെയ്തു. പോത്തൻകോട്ടും, കനകക്കുന്നിലും നടക്കുന്ന പരിപാടിയിലും ശാന്തിഗിരി പങ്കുചേരും.

ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർഥികൾ വിവിധ വർണങ്ങളിലുള്ള ജേഴ്സിയണിഞ്ഞു പങ്കെടുത്ത ട്രയൽ റണ്ണിൽ ആശ്രമ അന്തേവാസികളും നാട്ടുകാരും ഉൾപ്പെടെ ഏകദേശം നാലായിരത്തോളം പേർ പങ്കെടുത്തു.

തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം. മുനീർ, പ്രശസ്ത സാഹിത്യകാരൻ പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ജി. കലാകുമാരി, പോത്തൻകോട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാലമുരളി, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് ഡീൻ ഡോ. വി. അരുണാചലം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വെമ്പായം അനിൽകുമാർ, കേരള കോൺഗ്രസ് (ജേക്കബ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് പോത്തൻകോട് ബാബു, കോൺഗ്രസ് പോത്തൻകോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. എ.എസ്. അനസ്, ശിവഗിരി ആക്്ഷൻ കൗൺസിൽ പ്രസിഡന്റ് വാവറമ്പലം സുരേന്ദ്രൻ, കോൺഗ്രസ് മാണിക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കൂരുപറമ്പിൽ ദാമോദരൻ, മാണിക്കൽ ഗ്രാമപഞ്ചായത്ത് മെംബർ എസ്. സുധർമ്മിണി, ബിഎസ്എസ് കമ്യുണിറ്റി ഇൻഡസ്ട്രീസ് കോ-ഓർഡിനേറ്റർ ടി. മണികണ്ഠൻ നായർ, എഎൻടെിയുസി നിയോജക മണ്ഡലം പ്രസിഡന്റ് കെ. കിരൺദാസ്, കോലിയക്കോട് ബിജു, മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി സെക്രട്ടറി പോത്തൻകോട് റാഫി, ശാന്തിഗിരി വിദ്യാഭവൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ. ബിനോദ് തുടങ്ങിയവർ കൂട്ടയോട്ടത്തിനു നേതൃത്വം നൽകി.