റൺ കേരള റൺ; കടുവയിൽ ട്രസ്റ്റിന്റെ ട്രയൽ റൺ ആവേശമായി

കല്ലമ്പലം. റൺ കേരള റണ്ണിന്റെ മുന്നോടിയായി കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ട്രയൽ റൺ ആവേശമായി. കെടിസിടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച കൂട്ടയോട്ടം ചെയർമാൻപിജെ. നഹാസ്, സ്കൂൾ പ്രിൻസിപ്പൽ എച്ച്.എം. സിയാവുദ്ദീൻ, എ. നഹാസ് തുടങ്ങിയവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. കെടിസിടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്നു മൂവായിരത്തിലധികം പേർ വിളംബര റാലിയിൽ പങ്കെടുത്തു. കൂട്ടയോട്ടം മണമ്പൂർ എത്തി തിരികെ കെടിസിടി ഓഡിറ്റോറിയത്തിൽ സമാപിച്ചു. ട്രയൽ റണ്ണിനു കെടിസിടി പ്രസിഡന്റ് ഷാഹുൽഹമീദ് മുൻഷി, എം.എം.എ. റഹിം, ഷാജഹാൻ, സലിൽ, ഷെഫിൻ, മുനീറുദ്ദീൻ, സൈനുലാബ്ദ്ദീൻ, സഞ്ജീവ്, മീര, സുമംഗല, സജീർ തുടങ്ങിയവർ നേതൃത്വം നൽകി.