ആശംസകളോടെ..

ഡോ. ജോർജ് ഓണക്കൂർ
റൺ കേരള റണ്ണിന്റെ ആവേശത്തിൽ പങ്കുചേരാൻ കനകക്കുന്നിൽ നിന്നു ഞാനും ഓടും. സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാ
ണ്കൂട്ടയോട്ടത്തിൽ പങ്കുചേരുന്നത്. ദേശീയ ഗെയിംസിന്റെ ആവേശം കേരളം മുഴുവൻഎത്തിക്കാൻ റൺകേരള റണ്ണിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഡോ. ബി. അരുന്ധതി
എല്ലാ മലയാളികൾക്കും അഭിമാനിക്കാനാകും വിധം കൂട്ടായ്മയുടെ ഉൽസവമായി മാറുകയാണ് റൺ കേരള റൺ. സ്വസ്തി
ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കനകക്കുന്നിൽ നിന്നു ഞാനും ഓടും.

ഓടാൻ മുതിർന്ന പൗരന്മാരും വയോമിത്രം ജീവനക്കാരും

തിരുവനന്തപുരം∙ റൺ കേരള റണ്ണിൽ സാമൂഹിക സുരക്ഷാമിഷന്റെ കീഴിൽ സംസ്ഥാനത്തെ 32വയോമിത്രം പദ്ധതികളുടെ ഗുണ
ഭോക്താക്കളായ മുതിർന്ന പൗരന്മാരും വയോമിത്രം ജീവനക്കാരും പങ്കെടുക്കുമെന്നു മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.
ടി.പി. അഷ്റഫ് അറിയിച്ചു.ഒരു ക്ലിനിക്കിൽ നിന്ന് 25 പേരെ പങ്കെടുപ്പിക്കാനാണു നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ച.

റയിൽവേ ഉദ്യോഗസ്ഥരും
തിരുവനന്തപുരം ∙ റൺകേരള റണ്ണിൽ കേരളത്തിന്റെ അഭിമാനമുയർത്താൻ റയിൽവേയിലെ അന്യസംസ്ഥാനക്കാർ ഉൾപ്പെെ
ടയുള്ള ഉദ്യോഗസ്ഥരും.തമ്പാനൂരിൽ നിന്നു പ്രതിജ്ഞ ചൊല്ലി തുടങ്ങുന്ന കൂട്ടയോട്ടം ഓവർബ്രിഡ്ജ് വഴി തൈക്കാട് ഡിവിഷനൽ റയിൽവേ മാനേജർ ഓഫിസിനു മുന്നിൽ സമാപിക്കും. ഡിആർഎം സുനിൽ ബാജ്പേയി, എഡിആർഎം ടി. മഹേഷ്,സ്പോർട്സ് ഓഫിസർ കെ എം ബീനമോൾ എന്നിവർ നേതൃത്വം നൽകും.

ഓട്ടക്കാർ ഒട്ടേറെ
തിരുവനന്തപുരം∙ പഞ്ചായത്ത് മന്ത്രി ഡോ. എം.കെ മുനീറിന്റെ പ്രൈവറ്റ് സെക്രട്ടറി സി.എം. ഷെരീഫിന്റെ നേതൃത്വത്തിൽ സ്റ്റാഫ്
അംഗങ്ങളും പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പു ജീവനക്കാരും റൺ കേരള റണ്ണിൽ പങ്കെടുക്കും.വെഞ്ഞാറമൂട് കോളജ് ഓഫ്
എൻജിനീയറിങ്, പനവൂർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, നെട്ടയം എആർആർ പബ്ലിക് സ്കൂൾ, തൈക്കാട് മോഡൽസ്കൂൾ,നന്ദാവനം മുസ്ലിം അസോസിയേഷൻ ഐടിസി എന്നിവയും മുസ്ലിം അസോസിയേഷന്റെ വിവിധ സ്ഥാപനങ്ങളും
റൺകേരള റണ്ണിൽ പങ്കെടുക്കും.നെഹ്റു യുവകേന്ദ്രയുടെ വൊളന്റിയർമാരും അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന ജില്ലയിലെ സ
ന്നദ്ധ സംഘടനകളും റൺ കേരള റണ്ണിൽ പങ്കെടുക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ മുഴുവൻ ജീവനക്കാരും അണിനിര
ക്കുമെന്നു മെംബർ സെക്രട്ടറി ബാലുകിരിയത്ത് അറിയിച്ചു. മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ ഉണർവിലെ 150 അംഗങ്ങ
ളും പങ്കെടുക്കും. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ,കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ,
ജനത പ്രവാസികൾച്ചറൽ സെന്റർ എന്നിവരും റൺ കേരള റണ്ണിൽ പങ്കെടുക്കും.മലയാളി പെന്തക്കോസ്ത് സഭയാ
യ യഹോവ നിസി അസംബ്ലീസ് ഓഫ് ഗോഡ് സഭ റൺ കേരള റണ്ണിൽ പങ്കെടുക്കുമെന്നു സീനിയർ പാസ്റ്റർ റവ. എൻ. പീറ്റർ
അറിയിച്ചു.

റൺ കേരള റൺ: പാലോട് ബൊട്ടാണിക് ഓടാൻ മുതിർന്ന പൗരന്മാരും ഗാർഡനിലെ 200 ലധികം പേർ പങ്കെടുക്കും
പാലോട്∙ ദേശീയ ഗെയിംസിന്റെ അഭിമാനവും ആവേശവും ഉയർത്തി 20നു രാവിലെ 10.30നു നടക്കുന്ന ‘റൺ കേരള റൺ’കൂട്ടയോ
ട്ടത്തിൽ ഏഷ്യയിലെ തന്നെ വലിയ സസ്യ വൈവിധ്യങ്ങളുടെ കലവറയായ പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊ
ട്ടാണിക് ഗാർഡൻ പങ്കാളികളാകും. ഇവിടത്തെ സയന്റിസ്റ്റുകളും ഗവേഷണ വിദ്യാർഥികളും ജീവനക്കാരും തൊഴിലാളികളും
അടക്കം 200 പേർ പങ്കെടുക്കുമെന്നു ഡയറക്ടർ ഡോ. പി.ജി. ലത അറിയിച്ചു. 10.30നു ജവഹർ കോളനി ജംക് ഷനിൽ നിന്നു ഫ്ലാഗ് ഓ
ഫ് ചെയ്യുന്നകൂട്ടയോട്ടം സ്ഥാപനത്തിൽ സമാപിക്കും.

ജയ്ഹിന്ദ് വായനശാല
തിരുവനന്തപുരം ∙ റൺ കേരള റണ്ണിൽ പുത്തൻതോപ്പ് ജയ്ഹിന്ദ് വായനശാലയുടെ നേതൃത്വത്തിൽ 250 പേർ പങ്കെടുക്കുമെ
ന്നു പ്രസിഡന്റ് സ്റ്റീഫൻ ഡിസിൽവ, സെക്രട്ടറി ലിന്റോ ജോൺസൺ എന്നിവർ അറിയിച്ചു.