റണ്‍ കേരള റണ്‍: നഗരത്തിലെ 175 സ്കൂളുകള്‍, അദ്ഭുതമെഴുതാന്‍ മഹാപ്രവാഹം തുടരുന്നു! 

ദേശീയ ഗെയിംസിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള റണ്‍ കേരള റണ്ണില്‍ തലസ്ഥാനത്തു വിദ്യാര്‍ഥികള്‍ ഒന്നാകെ അണിനിരക്കുന്നു. ജില്ലയിലെ പ്രമുഖ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും റണ്‍ കേരള റണ്ണിനെ ആഘോഷമാക്കും. സ്കൂള്‍ ബാന്‍ഡിന്റെയും മറ്റും അകമ്പടിയോടെയാണു പല കേന്ദ്രങ്ങളിലും കൂട്ടയോട്ടം. 20നു രാവിലെ 10.30നു നടക്കുന്ന കൂട്ടയോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ജില്ലയില്‍ നിന്നു പത്തു ലക്ഷത്തോളംപേരാണു പങ്കെടുക്കുക.

ആയിരക്കണക്കിനു വിദ്യാര്‍ഥികളെയാണു ജില്ലയിലെ പ്രമുഖ സ്കൂളുകള്‍ കൂട്ടയോട്ടത്തിനായി അണിനിരത്തുന്നത്. കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഹോളി ഏഞ്ചല്‍സ് കോണ്‍വന്റ് എച്ച്എസ്എസ് തുടങ്ങിയ നഗരത്തിലെ പ്രമുഖ സ്്കൂളുകളില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ രാജ്യത്തെ ഏറ്റവും വലിയ കൂട്ടയോട്ടം ചരിത്രത്തിന്റെ ഭാഗമാകാന്‍ അണിനിരക്കും.