റൺ കേരള റണ്ണിൽ മലബാർ ഗ്രൂപ്പിൽ നിന്ന് 5000 പേർ

കോഴിക്കോട്∙ കേരളം ദേശീയ െഗയിംസിന് ആതിഥ്യമരുളുന്നതിന്റെ മുന്നോടിയായി 20ന് നടക്കുന്ന കൂട്ടയോട്ടത്തിൽ മലബാർ ഗ്രൂപ്പും സജീവമായി പങ്കെടുക്കും.കേരളത്തിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 33 ഷോറൂമുകളിലെയും ജീവനക്കാരും മാനേ ജ്മെന്റ് അംഗങ്ങളും കുടുംബാംഗങ്ങളുൾപ്പെടെയുള്ളവർ കൂട്ടയോട്ടത്തിൽ അണിചേരുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകൾ 20ന് 12 മണിക്കേ തുറക്കൂ.കായികകേരളത്തിന് വളരെപ്രൗ ഢമായ പാരമ്പര്യമുണ്ട്. രാഷ്്ട്രീയ, ജാതിമത പ്രായഭേദമന്യേ ജനങ്ങൾ കായികതാരങ്ങളെ ആരാധിക്കുകയും പ്രോൽസാഹി പ്പിക്കുകയും ചെയ്യുന്നു. ഈ ചരിത്രമുഹൂർത്തത്തിന്റെ ഭാഗമാവാൻ കഴിയുന്നതിൽ മലബാർ ഗ്രൂപ്പിന് ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു ദേശീയ ഗെയിംസിനു മുന്നോടിയായി നടക്കുന്ന റൺ കേരള റണ്ണിന്റെ റിഹേഴ്സൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനകത്ത് നടന്നപ്പോൾ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു.