റൺകേ‌രള റൺ: അണിചേരാൻ ആവേശത്തോടെ

ആറ്റിങ്ങൽ∙ ദേശീയഗെയിംസിനു വേദിയാകുന്ന ആറ്റിങ്ങൽ പട്ടണത്തിലും ഗെയിംസിന്റെ വിളബരവുമായി 20നു റൺ കേരള റൺ കൂട്ടയോട്ടം നടത്തും. ബി. സത്യൻ എംഎൽഎയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ പൊതു ജനപങ്കാളിത്തത്തോടെയാണ് കൂട്ടയോട്ടം. എംഎൽഎ ചെയർമാനും നഗരസഭ വൈസ്ചെയർമാൻ എം. പ്രദീപ് ജന.കൺവീനറുമായി സ്വാഗതസംഘവും രൂപീ കരിച്ചു. കച്ചേരിനടയിൽ നിന്നാരംഭിച്ച് ഗെയിംസിനു വേദിയാകുന്ന വലിയകുന്ന് ശ്രീപാദം സ്റ്റേഡിയം വരെ രണ്ടരകിലോമീറ്റർ നീളുന്ന തരത്തിലാണു വമ്പൻകൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുളളത്. നാട്ടുകാർക്കും വിവിധസംഘടനകൾക്കും ഇതിൽ പങ്കാളികളാകാം.കച്ചേരി നട സബ്ട്രഷറി, മുനിസിപ്പൽ ഓഫിസ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കിഴക്കേനാലുമുക്ക്,കെ എസ്ആർടിസി, എൽഐസി, ഐടിഐ, മൂന്നുമുക്ക് എന്നിങ്ങനെ കൂട്ടയോട്ടപ്പാതയിൽ എവിടെനിന്നും അണികളായി ചേരാനുംഅവസരമുണ്ടാകും.

കായികതാരങ്ങൾ മുൻനിരയിൽ അണിനിരക്കും.നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും കൂട്ടയോട്ടത്തിൽ അണിനിരക്കുമെന്നു നഗരസഭാധ്യക്ഷ എസ്.കുമാരി അറിയിച്ചു. ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കും.കേരളീയവേഷം ധരിച്ചു കുടുംബശ്രീ പ്രവർത്തകരും അണിചേരും. വ്യാപാരി വ്യവസായി ഏകാപേനസമിതിയുടെ ബാനറിൽ വ്യാപാരസമൂഹവും പങ്കാളിത്തം ഉറപ്പാക്കി.എൻഎസ്എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ, എസ്എൻഡിപി ആറ്റിങ്ങൽ യൂണിയൻ, സിദ്ധനർ മഹാസഭ, യുവജനസഭ, പ്രവാസി മലയാളി വെൽഫെയർ സൊസൈറ്റി, വിവിധ ക്ലബുകൾ,സംഘടനകൾ,റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവർ മെഗാറണ്ണിൽ പങ്കാളികളാ കും. എല്ലാരാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജനപ്രസ്ഥാനങ്ങളും കൂട്ടയോട്ടത്തിൽ പങ്കെടുക്കും.ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർസെ ക്കൻഡറി സ്കൂളിൽ നിന്നുളള 200 അംഗകായികതാരങ്ങളും, എസ്പിസി, സ്കൗട്സ് ആൻഡ്ഗൈഡ്സ്, എൻസിസി, എൻഎസ്എസ് സംഘങ്ങളും പ്രത്യേകമായി അണിനിരക്കും.സ്വാഗതസംഘയോഗം ബി. സത്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ എസ്.കുമാരി അധ്യക്ഷത വഹിച്ചു.വൈസ്ചെയർമാൻ എം. പ്രദീപ്,പ്രതിപക്ഷനേതാവ് പി. ഉണ്ണിക്കൃഷ്ണൻ,സ്റ്റാൻഡിങ് കമ്മിറ്റിഅധ്യക്ഷർ,കൗൺസിലർമാർ, തഹസീൽദാർ ആർ. സുകു, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ്ഷാഫി,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ.ജി. മധുസൂദനൻപിളള, എസ്. ഗോകുൽദാസ്, ഡോ.പി. രാധാകൃഷ്ണൻ നായർ,തോട്ടയ്ക്കാട് ശശി, ഉണ്ണിആ റ്റിങ്ങൽ, എം.എസ്. മണി, വിദ്യാധരൻപിളള, എസ്. ഷാജി, മണികണ്ഠൻ നായർ, ആറ്റിങ്ങൽ ബാലകൃഷ്ണൻ, സെയ്ഫുദീൻ, ലാൽമാർ ട്ടിൻ, മുരളീധരൻ തുടങ്ങിയവർപ്രസംഗിച്ചു.

ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയുടെ ചിറയിൻകീഴ് ഘടകം പങ്കാളികളാകും.ജോലി തടസ്സം ഉണ്ടാകാതെ പര മാവധി ഡോക്ടർമാരും ആശുപത്രി ജീവനക്കാരും കൂട്ടയോട്ടത്തിൽ പങ്കാളികളാകുമെന്ന് ചിറയിൻകീഴ് ശാഖാപ്രസിഡന്റ് ഡോ. പി. രാധാകൃഷ്ണൻ നായർ അറിയിച്ചു.എല്ലാ മലയാളികൾക്കും അഭിമാനിക്കാനാകും വിധംകൂട്ടായ്മയുടെ ഉൽസവമായി മാറു കയാണ് റൺ കേരള റൺ. സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കനകക്കുന്നിൽ നിന്നു ഞാനും ഓടും.