പങ്കാളികളാകാൻ ആവേശപൂർവം കുരുന്നുകളും

ആറ്റിങ്ങൽ : ദേശീയ ഗെയിംസിനെ വരവേറ്റ് 20നു നടത്തുന്ന റൺ കേരള റണ്ണിൽ പങ്കാളികളാകാൻ ആവേശപൂർവം കുരുന്നുകളും രം ഗത്ത്.ആറ്റിങ്ങൽ ഡ്രീംപാർക്ക് മോണ്ടിസോറി പ്രീ-സ്കൂളിലെ 150എൽെകജി, യുകെജി വിദ്യാർഥികളാണു സമീപത്തെ മൂന്നു റസിഡ ന്റ്സ് അസോസിയേഷനുകളുെട സഹകരണത്തോടെ കൂട്ടയോട്ടത്തിൽ പങ്കാളികളാകുന്നത്.വിളയിൽ റസിഡന്റ്സ് അസോസി യേഷൻ, വട്ടവിള ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ,ഗാന്ധിനഗർ റസിഡന്റസ് അസോസിയേഷൻ എന്നിവിടങ്ങളിൽ നി ന്നുള്ള കുടുംബങ്ങളും സ്കൂളിലെത്തി കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം കൂട്ടയോട്ടത്തിൽ പങ്കെടുക്കും. സ്കൂൾ അങ്കണത്തിൽ നിന്നാരംഭിച്ചു ഗേൾസ് ഹൈസ്കൂൾ ജംക് ഷൻവരെ റൺ കേരള റണ്ണിന്റെ ഭാഗമായി ഓടാനാണ് ഇവരുെ ട തീരുമാനം.ഇതിന്റെ ഭാഗമായി സ്കൂളിൽ സംയുക്തയോഗവും നടന്നു..