റൺ കേരള റണ്ണിനെ വെള്ളറടയിൽ നയിക്കുന്നത് ശരീരസൗന്ദര്യ പ്രതിഭ

വെള്ളറട :ദേശീയ ഗെയിംസിനെ വരവേൽക്കാൻ ഒരുക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തെ വെള്ളറടയിൽ ശരീരസൗന്ദര്യ പ്രതി ഭ ടെർമീനിയസ് ഫിലിപ്(25) നയിക്കും. 2008ലെ മിസ്റ്റർ ഇന്ത്യ(70 കിലോ)ആയിരുന്നു ടെർമീനിയസ്.2007, 2008 മിസ്റ്റർ കാസർകോട് 2007ൽ മിസ്റ്റർ കേരള, 2009, 2010,2011കളിലെ മിസ്റ്റർ തിരുവനന്തപുരം, 2009ലെ ഓപ്പൺഫെസ്റ്റിൽ മിസ്റ്റർകേരള, 2012, 2013 വർഷ ങ്ങളിൽ മിസ്റ്റർ ദുബായ് എന്നിങ്ങനെ നീളുകയാണു ടെർമീനിയസ് കൈവരിച്ച ബഹുമതികൾ.ഇപ്പോൾ ദുബായിൽ പഴ്സനൽ ട്രെയ്നർ ആയി പ്രവർത്തിക്കുന്ന ടെർമീനിയസ് ദേശീയഗെയിംസ് കൂടി കണക്കിലെടുത്ത് അവധിക്കെത്തിയതാണ് .