റൺ കേരള റണ്ണിന്റെ ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു

റൺ കേരള റണ്ണിന്റെ ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു.20നു രാവിലെ 10.30നു ജില്ലയിലെഎഴുനൂറിൽപ്പരം പോയിന്റുകളിൽ നടക്കുന്ന കൂട്ടയോട്ടത്തിൽ 10 ലക്ഷത്തോളം പേർ പങ്കെടുക്കും. സെക്രട്ടറിയറ്റിനു മുന്നിൽ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ കൂട്ടയോട്ടത്തിൽ പങ്കാളിയാകും. ഗവർണർ പി. സദാശിവം ഫ്ലാഗ് ഓഫ് ചെയ്യും.29നു ജില്ലയുടെ അതിർത്തിയായ കടമ്പാട്ടുകോണത്തു ഗെയിംസ് ദീപശിഖയ്ക്കു വൻ സ്വീകരണം നൽകും.ഘോഷയാത്രയുടെ അകമ്പടിയോടെ ദീപശിഖ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദീപശിഖയ്ക്കു സ്വീകരണം നൽകും. മന്ത്രിമാരും പൗരപ്രമുഖരും സ്വീകരണത്തിൽ പങ്കെടുക്കും.ദേശീയ ഗെയിംസ് കേരളത്തിന്റെ സ്പോർട്സ് മേഖലയ്ക്കു വൻകുതിപ്പു നൽകുമെന്നു മന്ത്രി പറഞ്ഞു.ഗെയിംസിനായി ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങൾ വളർന്നുവരുന്ന കായികതാരങ്ങൾക്ക്ഉപകാരപ്പെടും. ജില്ലയിലെ െഗയിംസ് വേദികളെക്കുറിച്ചു കലക്ടർ ബിജു പ്രഭാകർ വിശദീകരിച്ചു.

എ.ടി. ജോർജ് എംഎൽഎ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേൽ, ഡപ്യൂട്ടി മേയർ ഹാപ്പികുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനിതോമസ്, യൂത്ത് വെൽഫെയർബോർഡ് വൈസ് ചെയർമാൻ പി.എസ്. പ്രശാന്ത്, സബ് കലക്ടർ ഡോ. കാർത്തികയേൻ,സ്പോർട്സ് അഡീ. ഡയറക്ടർ നജുമുദ്ദീൻ, അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.