റൺ റൺ: ആവേശക്കൊടുമുടിയിൽ

നേമം∙ 35-ാമതു ദേശീയ ഗെയിംസിനു വിളംബരം കുറിച്ച് 20നു രാവിലെ 10.30നു നടക്കുന്ന കൂട്ടയോട്ടത്തിൽ അമ്മു വേഴാമ്പലും ദീപശി
ഖാ പ്രയാണവുമായി വെള്ളായണി ലിറ്റിൽ ഫ്ലവർ സ്കൂളും വിദ്യാവിഹാറും രംഗത്തെത്തുന്നു.എയ്റോബിക്സ്, തായ്ക്കോണ്ട, ദേശീയ ഗെയിംസ് ചിഹ്നം അണിഞ്ഞ്, വെള്ള ടീഷർട്ട് അണിഞ്ഞ കുട്ടികൾ എന്നിവർ സ്കൂൾ മുറ്റത്തു നിന്നു കാരയ്ക്കാമണ്ഡപം ഭാഗത്തേക്കു കൂട്ടയോട്ടം നടത്തും.

വാർഡ് കൗൺസിലർ എം.ആർ. ഗോപൻ ഫ്ലാഗ്ഓഫ് ചെയ്യും.നേമം വിക്ടറി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നേമം ഭാഗത്തേക്കും വിക്ടറി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പ്രാവച്ചമ്പലം ഭാഗത്തേക്കും ഓടി കൂട്ടയോട്ടത്തിൽ പങ്കാളികളാകും.നഗരത്തിലെ പ്രധാന പോയിന്റുകളിൽ ഒന്നായ പാപ്പനംകോട് ജംക് ഷനിൽ ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിലാണു കൂട്ടയോട്ടം.

ഇതിന്റെ അവസാനവട്ട ഒരുക്കത്തിലാണു കോളജ് വിദ്യാർഥികൾ ഒന്നാകെ പ്രാവച്ചമ്പലം വെള്ളംകെട്ടുവിള റസിഡൻസ് അസോസിയേഷൻ യോഗം ചേർന്നു വെള്ളായണി
ജംക് ഷനിൽ നടക്കുന്ന കൂട്ടയോട്ടത്തിൽ 101 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. അസോസിയേഷൻ പരിധിയിലെ എട്ടു കുടുംബശ്രീ യൂണിറ്റുകളും പത്തു സ്വയം സഹായ സംഘങ്ങളും ഇതിൽ പങ്കാളികളാകും.കൂട്ടയോട്ടത്തിൽ കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് സംസ്ഥാന കമ്മിറ്റിയും യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയും പങ്കെടുക്കുമെന്നു ജനറൽ കൺവീനർവി.ജെ. ജോർജും യൂത്ത് കൺവീനർ ജോയ് പോളും പറഞ്ഞു.