സ്കൂളുകളുടെ ട്രയൽ റൺ തുടങ്ങി; ആവേശം ആകാശത്തിലേക്ക്

തിരുവനന്തപുരം∙ കേരളം ഒറ്റക്കെട്ടും, ഒരേ ഹൃദയവുമെന്ന് തെളിയിക്കാനായി ദേശീയ ഗെയിംസിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കുന്ന റൺ കേരള റണ്ണിന് നഗരത്തിലെ സ്കൂളുകളിൽ നിന്ന് ആവേശോജ്ജ്വല വരവേൽപ്പ്.സ്കൂളുകൾ റൺ കേരളയിൽ പങ്കെടുക്കുന്നതിന് മുമ്പു തന്നെ ട്രയൽ റൺ നടത്തി വിദ്യാർഥികൾക്ക് പരിശീലനം നൽകി. ഇന്നലെ രാവിലെ രാജ്ഭവനു മുന്നിൽ നിന്നാണ് സരസ്വതി വിദ്യാലയത്തിലെ കുട്ടികൾ ചെയർമാൻ പേട്രൺ ജി.രാജ്മോഹന്റെ നേതൃത്വത്തിൽ റാലി നടത്തി. പ്രിൻസിപ്പൽ ഒ.ആർ.ഷൈലജ ഫ്ളാഗ് ഓഫ് ചെയ്തു. റോളർ സ്ക്റ്റിംഗ്, സൈക്കിളിംഗ്തുടങ്ങിയവയുമുണ്ടായിരുന്നു.

മാനവീയം വീഥി വരെ കുട്ടികളും പ്രിൻസിപ്പലും പെട്രണും സെക്രട്ടറി വി.എസ്.സതീഷ് കുമാറും ഓടി.കാർമൽസ്കൂളിലെ കുട്ടികൾ സിസ്റ്റർ റെനിറ്റയുടെയും പ്രിൻസിപ്പൽ സിസ്റ്റർ ഹെൽമയുടെയും നേതൃത്വത്തിൽ കൂട്ടയോട്ട ട്രയൽ റൺ നടത്തി. ക്രൈസ്റ്റ് സ്കൂളും ട്രയൽ റൺ നടത്തി. പ്രിൻസിപ്പൽ കുര്യൻ ചാലങ്ങാടി നേതൃത്വം നൽകി. ഉച്ച കഴിഞ്ഞ് സെന്റ് ജോസഫ്സ് സ്കൂളിലെ കുട്ടികളുടെ ഊഴമായിരുന്നു. സൈക്കിൾ റാലി പ്രിൻസിപ്പൽ പി.എ.സെബാസ്റ്റ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികൾ പാളയം ചുറ്റി സ്റ്റാച്യുവിലെത്തി ജനറൽ ആശുപത്രി റോഡ് വഴി തിരികെ സ്കൂളിലെത്തി.

പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്രിൻസിപ്പൽഅജയകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ട്രയൽ റൺ നടത്തി. സ്കൂളുകളുടെ ട്രയൽ റൺ തുടങ്ങി; ആവേശം ആകാശത്തിലേക്ക് പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്രിൻസിപ്പൽ അജയകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർഥി
കളും അധ്യാപകരും ജീവനക്കാരും നടത്തി.