യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥികളും യൂണിയനും ട്രയൽ റൺ നടത്തി

തിരുവനന്തപുരം∙ ദേശീയ ഗെയിംസിനു മുന്നോടിയായുള്ള റൺ കേരള റണ്ണിന് അഭിവാദ്യമർപ്പിച്ചു യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥികൾ. കോളജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടം പ്രിൻസിപ്പൽ ഇൻചാർജ്ഡോ. സതീഷ് ഫ്ലാഗ് ഓഫ് ചെയ്തു. കോളജ് ക്രിക്കറ്റ് ടീം താരവും 1000 എന്ന സിനിമയിലെ നടനുമായ സജീർ സുബൈർ കടവൂർ കൂട്ടയോട്ടം നയിച്ചു. 20നു റൺ കേരള റണ്ണിൽ യൂണിവേഴ്സിറ്റി കോളജിലെ മുഴുവൻ വിദ ്യാർഥികളും പങ്കെടുക്കുമെന്നു യൂണിയൻ അറിയിച്ചു. .