സാംസ്കാരിക സംഘടനകളും പങ്കെടുക്കുന്നു

ചിറയിൻകീഴ്∙ ഇരുപതിനു നടക്കുന്ന റൺ കേരള റണ്ണിൽ മേഖലയിലെ സ്കൂളുകൾക്കു പുറമെ വിവിധ സന്നദ്ധ, സാംസ്കാരിക സംഘടനകളും പങ്കെടുക്കും. ചിറയിൻകീഴ് ശാർക്കര നായർ കരയോഗം റൺ കേരള റൺ വിജയിപ്പിക്കുന്നതിനു സജീവമായി രംഗത്തുണ്ട്. സെക്രട്ടറി ചെല്ലപ്പൻപിള്ളയുടെ നേതൃത്വത്തിൽ കരയോഗം പ്രവർത്തകരും ഭാരവാഹികളും അടങ്ങുന്ന സംഘം കരയോഗം ഹാളിനു സമീപത്തു നിന്നു കൂട്ടയോട്ടം നടത്തും. ശാർക്കര ടെംപിൾ ബ്രദേഴ്സ് അസോസിയേഷൻ ശാർക്കര ക്ഷേത്രപ്പറമ്പിലെ മുഖ്യ അലങ്കാരഗോപുരത്തിനടുത്തുനിന്നു കൂട്ടയോട്ടത്തിനു തുടക്കം കുറിക്കും. അഴൂർ ഗ്രാമപഞ്ചായത്തിൽ പെരുങ്ങുഴി നാലുമുക്ക് എസ്ആർആർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബും എസ്ആർആർ ഗ്രന്ഥശാലയും സംയുക്തമായി റൺ കേരള റണ്ണിൽ പങ്കെടുക്കും. ഗ്രന്ഥശാലാങ്കണത്തിൽ നിന്നു കൂട്ടയോട്ടം സമിതി പ്രസിഡന്റ് കെ രഘുനാഥൻ ഫ്ളാഗ്ഓഫ് ചെയ്യും.

എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയനും റൺ കേരള റണ്ണിലുണ്ടാവും. സഭ വിള ശ്രീനാരായണാശ്രമത്തിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടത്തിൽ ആശ്രമം ഭാരവാഹികളും ഗുരുവിശ്വാസികളും അണിചേരും. കടയ്ക്കാവൂരിൽ എസ്എൻഡിപി യൂത്ത് മൂവ്മെന്റ് പ്രവർത്തകർ പങ്കെടുക്കും. കടയ്ക്കാവൂർ ചെക്കാലവിളാകം ഗുരുദേവ് ജംക് ഷനിലെ എസ്എൻഡിപി ആസ്ഥാനമന്ദിര ത്തിൽ നിന്നു കൂട്ടയോട്ടം തുടങ്ങും. എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് എം.ഡി. സുരേഷ്പതാക വീശും. പെരുങ്ങുഴിയിൽ രാജീവ്ഗാന്ധി കൾച്ചറൽ ഫോറം ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.

ഫോറം ആസ്ഥാനമന്ദിരത്തിനു മുന്നിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം മേട ജംക് ഷൻ ചുറ്റി അനുപമ ജംക് ഷൻ വഴി അഴൂർമാർ ക്കറ്റിനു സമീപമെത്തി തിരികെയെത്തും. കൾച്ചറൽ ഫോറം പ്രസിഡന്റ് എസ്. കൃഷ്ണകുമാർ നേതൃത്വം നൽകും.ചിറയിൻകീഴിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ,കലാ-കായിക സമിതികൾ, കുടുംബശ്രീ, ജനശ്രീ, എസ്എൻഡിപി വനിതാസംഘം മൈകാഫ്രേിനാൻസ് യൂണിറ്റുകൾ, അംഗൻവാടികൾ എന്നിവയും റൺ കേരള റണ്ണിന്റെ ഭാഗമാവാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്.നാൽപ്പതിൽപ്പരം സംഘടനകളുടെ നേതൃത്വത്തിൽ സ്വാഗതസംഘങ്ങൾ രൂപീകരിക്കുന്നതടക്കമുള്ള ഒരുക്കത്തിലാണ്.