കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഗ്രാമങ്ങളിൽ ഒരുക്കങ്ങളായി

വെഞ്ഞാറമൂട്∙ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഗ്രാമങ്ങൾ ഒരുങ്ങി.പേരു റജിസ്റ്റർ ചെയ്യാൻ നൂറുകണക്കിനു കായികപ്രേമികളാണ് എത്തുന്നത്.വാമനപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാമനപുരം പൗരാവലി, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാര സംഘടനകൾ, ഗ്രാമീണ പഠന േകന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണമെഡൽ നേടിയ അജിത് നാരായണൻ, അനന്തു,ശ്രീജിത് എന്നിവർ ദീപശിഖയുമായി പങ്കെടുക്കും.നെല്ലനാട് പഞ്ചായത്തിൽ ഇന്നു വൈകിട്ട് മൂന്നിനു പൗരാവലിയുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗം പഞ്ചായത്ത് ഓഫിസിൽ നടക്കും.

മൂവായിരം പേരെ സംഘടിപ്പിക്കുന്നതിനുള്ള സ്വാഗതസംഘ രൂപീകരണം നടക്കുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.വെഞ്ഞാറമൂട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വിവിധ റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്വുകൾ തുടങ്ങിയവയെ ഉൾപ്പെടുത്തിയാണു റൺ കേരള റണ്ണിൽ പങ്കെടുക്കുന്നത്. പാലവിള റസിഡൻസ് അസോസിയേഷൻ, സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ്, ലയൺസ് ക്ലബ് വെഞ്ഞാറമൂട്, അക്വാറ്റിക് ക്ലബ്ബുകൾ, യൂത്ത് േകാൺഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ തുടങ്ങിയവയും കൂട്ടയോട്ടത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി.