ആധാരം എഴുത്തുകാരും നാടാർമഹാജന സംഘവും

തിരുവനന്തപുരം∙ റൺ കേരള റണ്ണിൽ ആവേശത്തോടെ കേരളത്തിലെ ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷനും പങ്കെടുക്കുന്നു. അസോസിയേഷന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുന്നൂറ്റിഅൻപതോളം പ്രവർത്തകർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് എൻ. വിശ്വംഭരൻനായർ, സെക്രട്ടറി ബി. സി.എസ്. നായർ, ശാസ്തമംഗലം എ.ടി. അനിൽമേനോൻ, വെങ്ങാനൂർ ലാൽ, നേമം ഭുവനേന്ദ്രൻ എന്നിവർ നേതൃത്വം നൽകും.

റൺ കേരള റൺ സംരംഭത്തിന് മുൻ സംസ്ഥാന കായികതാരവും കേരള നാടാർ മഹാജന സംഘം (കെഎൻഎംഎസ്) പ്രസിഡന്റുമായ ഡോ. ഡി. ദേവപ്രസാദ് എല്ലാ ആശംസകളും നേർന്നു. ഇൗ കൂട്ട ഓട്ടത്തിൽ കെഎൻഎംഎസും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റൺ കേരള റണ്ണിനു വൈവിധ്യമാർന്ന പ്രചാരണങ്ങൾ
പാലോട്∙ദേശീയ ഗെയിംസിന്റെ അഭിമാനം ഉയർത്തി20നു രാവിലെ കേരളത്തിൽ നടക്കുന്ന റൺ കേരള റണ്ണിന് ആവേശക്കുതിപ്പ്. ഓടാനുള്ള ആവേശം പടരുന്നതിനിടെ ട്രയൽ റണ്ണുകളും മറ്റു പ്രചാരണങ്ങളും നിറയുന്നു. ഇന്നു 4.30നു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലോട് മുതൽ നന്ദിയോട് വരെ ബൈക്ക് റാലിസംഘടിപ്പിക്കുമെന്ന് അരുൺരാജനും രാജ്കുമാറും അറിയിച്ചു. നന്ദിയോട് കൃഷി ഭവന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന കർഷക പരിശീലന പരിപാടിയിലും റൺ കേരള റണ്ണിന്റെ സന്ദേശം പകർന്നു ‘റൺ കർഷക റൺ സംഘടിപ്പിച്ചു.

റൺ കേരള റൺ: നന്ദിയോട്ട് ഓട്ടോ ഡ്രൈവർമാരുടെ പ്രചാരണ റാലി
പാലോട്∙ ദേശീയ ഗെയിംസിന്റെ ആവേശം വിതറി 20നു നടക്കുന്ന ‘റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ പ്രചാരണമായി നന്ദിയോട് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓട്ടോറാലി നാടുണർത്തി ഡ്രൈവർമാരുടെ കായികാവേശം വിളിച്ചോതി. നന്ദിയോട് ജംക്ഷനിൽ നടന്ന ചടങ്ങിൽ പാലോട് ജനമൈത്രി പൊലീസിന്റെ ചാർജുള്ള ഗ്രേഡ് എസ്എെ തുളസീധരൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്നു പാലോട് ടൗൺ ചുറ്റി നന്ദിയോട്ട് സമാപിച്ചു.