റൺ കേരള റണ്ണിനു വൈവിധ്യമാർന്ന പ്രചാരണങ്ങൾ

പാലോട് : ദേശീയ ഗെയിംസിന്റെ അഭിമാനം ഉയർത്തി20നു രാവിലെ കേരളത്തിൽ നടക്കുന്ന റൺ കേരള റണ്ണിന് ആവേശക്കുതിപ്പ്. ഓടാനുള്ള ആവേശം പടരുന്നതിനിടെ ട്രയൽ റണ്ണുകളും മറ്റു പ്രചാരണങ്ങളും നിറയുന്നു. ഇന്നു 4.30നു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലോട് മുതൽ നന്ദിയോട് വരെ ബൈക്ക് റാലിസംഘടിപ്പിക്കുമെന്ന് അരുൺരാജനും രാജ്കുമാറും അറിയിച്ചു. നന്ദിയോട് കൃഷി ഭവന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന കർഷക പരിശീലന പരിപാടിയിലും റൺ കേരള റണ്ണിന്റെ സന്ദേശം പകർന്നു ‘റൺ കർഷക റൺ സംഘടിപ്പിച്ചു.