വിതുരയിൽ വ്യാപാരികളുടെ വിളംബര റാലി

വിതുര: കായികാവേശം പകർന്നു 20ന് നടക്കുന്ന റൺ കേരള റണ്ണിന്റെ വിളംബരമായി വ്യാപാരി വ്യവസായി ഏകോപന സമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. തേവിയോട് നിന്നും ആരംഭിച്ച റാലി ചേന്നംപാറ, ചാരുപാറ, ചായം, കൊപ്പം വഴി കലുങ്ക് ജംക്ഷനിൽ സമാപിച്ചു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വിതുര അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഭാരവാഹികളായ ഷാജഹാൻ, ആർ. അയ്യപ്പൻ, ബിജുകുമാർ, ഷിജിഫർ, എൻ. രവീന്ദ്രൻനായർ, ചന്ദ്രബാബു എന്നിവർ സന്നിഹിതരായിരുന്നു