റൺ കേരള റൺ : സുരക്ഷ ഒരുക്കും

ആറ്റിങ്ങൽ∙ ദേശീയഗെയിംസിനെ വരവേറ്റ് 20നു നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിനു മതിയായ സുരക്ഷയൊരുക്കാൻ താലൂക്ക് എംപവേഡ് കമ്മിറ്റി യോഗത്തിൽ തീരുമാനം.കൂട്ടയോട്ടം നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും വനിതാപൊലീസ് ഉൾപ്പെടെ കുറഞ്ഞതു മൂന്നു പൊലീസുകാരെ വിന്യസിക്കും. ഗതാഗതനിയന്ത്രണത്തിനു പ്രത്യേക സംവിധാനവും ഒരുക്കും. പബ്ലിക് പോയിന്റുകളിൽ കുടിവെള്ളം, ആംബുലൻസ് എന്നിവ സജ്ജമാക്കാനും തീരുമാനിച്ചു.തഹസീൽദാർ ആർ. സുകുവിന്റെ അധ്യക്ഷതയിൽ താലൂക്ക് ഓഫിസിൽ ചേർന്ന യോഗത്തിൽ ഡിവൈഎസ്പി: ആർ. പ്രതാപൻ നായർ അടക്കം വിവിധ വകുപ്പുകളുടെ താലൂക്ക്തല മേധാവികൾ പങ്കെടുത്തു.