റൺ കേരള റണ്ണിനു ജവഹർ ബാലജനവേദി കിളിക്കൂട്ടങ്ങളും

മലയിൻകീഴ്∙ സച്ചിനൊപ്പം ഞങ്ങളും എന്ന ചിന്തയിൽ റൺ കേരള റണ്ണിന്റെ ഭാഗമാകാൻ ജവഹർ ബാലജനവേദിയിലെ കൂട്ടികളും. കൂട്ടയോട്ടത്തിൽ ബാലജനവേദിയുടെ സംസ്ഥാനത്തുള്ള മുഴുവൻ യൂണിറ്റുകളുംപങ്കെടുക്കുമെന്നു സംസ്ഥാന ചെയർമാൻ ജി.വി. ഹരി അറിയിച്ചു. ട്രയൽ റൺ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് എല്ലാ നിയോജകമണ്ഡലങ്ങളിലും ബാലജനവേദി കിളിക്കൂട്ടങ്ങൾ കൂട്ടയോട്ടത്തിൽ ആവേശം പകരാൻ അണിചേരുമെന്നു ജില്ലാ ചെയർമാൻ ആനന്ദ് കണ്ണശ അറിയിച്ചു.