പങ്കാളികളാകാൻ ദേശീയ ഗെയിംസ് കായികതാരങ്ങളും

ആറ്റിങ്ങൽ∙ റൺ കേരള റണ്ണിന്റെ ആവേശം ഉൾക്കൊണ്ടു പങ്കാളികളാകാൻ ദേശീയ ഗെയിംസ് കായികതാരങ്ങളും.
ദേശീയ ഗെയിംസ് ഖോഖൊ മൽസരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന പുരുഷ-വനിതാ ടീമുകളാണ് ആറ്റിങ്ങൽ ക
ച്ചേരിനടയിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടത്തിൽ പങ്കാളികളാകുക. ഖോഖൊ അസോസിയേഷൻ സംസ്ഥാന സെസക്രട്ടറി ജി
.വിദ്യാധരൻപിള്ളയുടെ നേതൃത്വത്തിൽ 14 വീതം പുരുഷ-വനിത കായികതാരങ്ങളാകും റണ്ണിൽ അണിനിരക്കുക.

കേരളത്തിന്റെ പ്രിയതാരങ്ങളെ നേരിൽക്കാണാനും ആശംസ അറിയിക്കാനുമുള്ള അസുലഭ അവസരം കൂടിയാകുകയാണ് ആറ്റിങ്ങലിൽ
കൂട്ടയോട്ടം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീം അംഗങ്ങൾ മൽസരവേദി കൂടിയായ വലിയകുന്ന് ശ്രീപാദം സ്റ്റേഡിയ
ത്തിൽ അവസാനഘട്ട തീവ്ര പരിശീലനത്തിലാണിപ്പോളെന്ന് ഖോഖൊ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും മുൻദേ
ശീയതാരവുമായ ജി. വിദ്യാധരൻപിള്ള അറിയിച്ചു.