റൺ കേരള ആവേശം മലയാളികളെ വീണ്ടും കായികലോകത്തേക്ക് കൊണ്ടുവന്നു: ശിവകുമാർ

തിരുവനന്തപുരം∙ ദേശീയ ഗെയിംസിനു മുന്നോടിയായുള്ള റൺ കേരള റണ്ണിനു സ്വാഗതമോതി ദേശീയ ഗെയിംസ് ജില്ലാ സംഘാടകസമിതിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി. മ്യൂസിയം ക്യാംപസിലും മ്യൂസിയം-വെള്ളയമ്പലം റോഡിലും നടന്ന കൂട്ടയോട്ടം മന്ത്രി വി.എസ്. ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പൽ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. ദേശീയ ഗെയിംസും കേരളം ഒന്നാകെ പങ്കെടുക്കുന്ന റൺ കേരള റണ്ണും മലയാളികളെ വീണ്ടും സ്പോർട്സിന്റെ ലോകത്തേക്കു കൊണ്ടുവന്നതായി മന്ത്രി വി.എസ്. ശിവകുമാർ പറഞ്ഞു.

റൺ കേരള റണ്ണിന്റെ ആവേശം കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അലയടിക്കുകയാണ്. ദേശീയ െഗയിംസിനായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഒരു
ക്കിയ സ്റ്റേഡിയങ്ങളും മറ്റും കേരളത്തിന്റെ കായികമേഖലയ്ക്ക് ഉണർവു നൽകുമെന്നും അദ്ദേഹം പറഞ്ഞു.കൗൺസിലർമാരായ ജോൺസൺ ജോസഫ്, ഹരികുമാർ,സബ്കലക്ടർ ഡോ. കാർത്തികയേൻ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ വാസുകി, കായിക വകുപ്പ് അഡീ. ഡയറക്ടർ നുജുമുദ്ദീൻ, ഡപ്യൂട്ടി കലക്ടർ അനു എസ്. നായർ എന്നിവർ ഉൾപ്പെടെ അനവധി പേർ രാവിലെ നടന്ന കൂട്ടയോട്ടത്തിൽ പങ്കെടുത്തു.