അന്ധ ബധിര പ്രതിഭകൾ ;ആവേശം ഡിപിഐ പോയിന്റിൽ

തിരുവനന്തപുരം∙ ഹൃദയങ്ങൾ കീഴടക്കുന്ന ദേശീയ ഗെയിംസ് ആവേശത്തിൽ ഒന്നായി റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ അന്ധ-ബധിര സമൂഹവും. കണ്ണിൽ നിറയുന്ന ഇരുട്ട് മുന്നോട്ടു കുതിക്കാൻ തടസ്സമാവില്ലെന്നു തെളിയിച്ച് അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾ ഓടാനിറങ്ങുമ്പോൾ ദേശീയ ഗെയിംസിന്റെ ആരവം ഹൃദയത്തിൽ ഏറ്റുവാങ്ങി ബധിര കായികതാരങ്ങൾ ഇവർക്കു വഴികാട്ടിയാകും.പരസ്പരം കൈകോർത്തുള്ള ഒരുമയുടെ ഇൗ ഓട്ടത്തിനുനാളെ രാവിലെ പത്തിനു ഡിപിഐ ജംക് ഷനാണു വേദിയാകുന്നത്.

കേരള സ്പോർട്സ് കൗൺസിൽ ഓഫ് ദ് ഡെഫിന്റെ നേതൃത്വത്തിലാണു രാജ്യാന്തര ബധിര താരങ്ങളുൾപ്പെടെയുള്ളവർ ഓട്ടത്തിനിറങ്ങുന്നത്.രാജ്യാന്തര താരങ്ങളായ യു.വി. നീതു, യു.വി. നീന, ജിജി കുര്യാക്കോസ്, ദേശീയ താരങ്ങൾ യു.എസ്. അഭിരാമി കൃഷ്ണ, യു.എസ്. ആതിര കൃഷ്ണ, പി. ഉദയകുമാർ,ജോബിൻ കുര്യാക്കോസ്, ക.ജെ. ആന്റിച്ചൻ, ജെ.ആരോഗ്യം, ജെ. ജേക്കബ്, ജി. ബിജു, അരുൺ, പ്രദീപ്,സജികുമാർ എന്നിവർ നേതൃത്വം നൽകും. ഇവർക്കൊപ്പം പഴയകാല ബധിര കായികതാരങ്ങളായ വി.എസ്.ഉണ്ണിക്കൃഷ്ണൻ, എക്സ്.വി. റെക്സ്, എ.എച്ച്. റജീന,ജി. സുരേഷ്കുമാർ, എസ്. സുനിൽ കുമാർ, വി.ഗോപകുമാർ, ഷാജഹാൻ, നൈസാം തുടങ്ങിയവരും ഓടാനിറങ്ങും. ബധിര-മൂക വിദ്യാലയത്തിലെ യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളും ഓട്ടത്തിൽ അണിനിരക്കും.

91,000 പേരുമായി ഫ്രാറ്റ്
തിരുവനന്തപുരം ∙ റൺ കേരള റണ്ണിൽ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാറ്റിന്റെ കീഴിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 91000 പേർ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. കൂട്ടയോട്ടത്തിനുള്ള തയാറെടുപ്പുകളുടെ അവലോകനയോഗം ഇന്നലെ ചേർന്നു. നഗരത്തിലെ 50കേന്ദ്രങ്ങളിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലെപ്രധാന കേന്ദ്രങ്ങളിലും സംഘടനയ്ക്കു കീഴിലുള്ള കുടുംബാംഗങ്ങൾ റൺ കേരള റണ്ണിൽ പങ്കെടുക്കുമെന്നു പ്രസിഡന്റ് ടി.െക.ഭാസ്കരപ്പണിക്കരും ജന.സെക്രട്ടറി അഡ‍്വ പരണീയം ദേവകുമാറും അറിയിച്ചു