നമുക്കൊന്നായ് കുതിക്കാം.

കേരളത്തിന്റെ കായികാവേശം പലതവണ നേരിട്ടറിഞ്ഞിട്ടുണ്ടു ഞാൻ. ക്രിക്കറ്റ് താരമായിരുന്നപ്പോൾ കളിക്കളത്തിൽ നിന്നും
ഇന്ത്യൻ സൂപ്പർ ലീഗിനിടെ ഗാലറിയിലിരുന്നും ആ ആവേശത്തിനു സാക്ഷിയായി. ഇന്നു ഞാൻ കാഴ്ചക്കാരനല്ല. ദേശീയ ഗെയിംസിന്റെ വിജയത്തിനായി ഞാനും ഓടുന്നു; എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ റണ്ണുകളിൽ ഒന്ന്. ആവേശവും ആഹ്ലാദവും നിറയുന്ന ഇൗ റണ്ണിൽ എല്ലാവരും പങ്കെടുക്കണം. വെറും അരമണിക്കൂർ കൊണ്ടു നമ്മൾ ലോകത്തിനുനൽകുന്നത് ഐക്യത്തിന്റെയും ആരോഗ്യ ജീവിതത്തിന്റെയും മഹത്തായ സന്ദേശമാണ്.വരൂ, നമുക്കൊന്നായ് കുതിക്കാം.
സച്ചിൻ തെൻഡുൽക്കർ