പുതുമുന്നേറ്റത്തിന്റെ വിജയമന്ത്രം

തിരുവഞ്ചൂർ രാധാകൃഷ്ണൻ
കായികവകുപ്പു മന്ത്രി
റൺ കേരള റൺ ചരിത്രവിജയമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരു ജനതയുടെ സ്വപ്നം പൂവണിയിക്കുന്നതിനു കൂട്ടായി നടത്തുന്ന യത്നത്തിന്റെ സാഫല്യം കൂടിയാണിത്. ഇങ്ങനെയൊരു കായിക കൂട്ടായ്മ ലോകചരിത്രത്തിലുണ്ടാവില്ല. റൺ കേരള റൺ ഭാവിയിൽ കേരളത്തിന്റെ സമഗ്രമേഖലയിലുമുള്ള മുന്നേറ്റത്തിന്റെ വിജയമന്ത്രമാകും. എല്ലാ മലയാളികളും ഈ ഉദ്യമത്തിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.