റൺ കേരള റണ്ണിൽ പങ്കുചേരും: സ്വാമി അക്ഷയാമൃത ചൈതന്യ

മാനന്തവാടി ∙ റൺ കേരള റണ്ണിൽ മാനന്തവാടി അമൃത വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം പങ്കുചേരുമെന്ന് മാതാ അമൃതാനന്ദമയീ മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ അറിയിച്ചു. ഈ കൂട്ടഓട്ടം പൊതുസമൂഹത്തിന് പകർന്ന് നൽകുന്ന സന്ദേശങ്ങൾ ഒട്ടേറെയാണ്. തീർച്ചയായും ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചക്ക് പ്രചോദനമാകുന്നതാണ് റൺ കേരള റൺ എന്ന ആശയം. ആരോഗ്യത്തിൽ പുലരുന്ന ഒരു ജീവിതം ഓരോ വ്യക്തികളിലും നിറയട്ടെ എന്ന് ആശംസിക്കുന്നു. ഈ മഹത്തായ ഉദ്യമത്തിൽ അമൃത കുടുംബങ്ങളുടെ സജീവ പങ്കാളിത്തം എല്ലായിടങ്ങളിലും ഉണ്ടാകും.