സൂം ടു റണ്‍ കേരള റണ്ണുമായി ഫൊട്ടോഗ്രഫര്‍മാര്‍

ബത്തേരി . റണ്‍ കേരള റണ്ണിന്റെ വരവറിയിച്ച് ബത്തേരിയിലെ ഫൊട്ടോഗ്രഫര്‍മാര്‍ ഒത്തുകൂടി. 'സൂം ടു റണ്‍കേരള റണ്‍ എന്ന പരിപാടി നടത്തിയാണ് ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്‍ ദേശീയ ഗെയിംസിനെ സ്വാഗതം ചെയ്തത്.

റണ്‍ കേരള റണ്ണിന്റെ ബാനറിന് കീഴില്‍ ഒരേ പോയിന്റില്‍ ഫോക്കസ് ചെയ്ത് ചിത്രമെടുത്തായിരുന്നു പരിപാടി. ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോയ് ഗ്രേയ്സ്, ഫൊട്ടോഗ്രഫര്‍മാരായ സാജന്‍ ബത്തേരി, ജോജി വര്‍ഗീസ്, ആശിഷ് മനോളി, എന്‍. പുരുഷോത്തമന്‍, ജയന്‍ കുപ്പാടി, രാജേഷ് രചന, നാസര്‍ നായ്ക്കട്ടി, ഗഫൂര്‍ മലവയല്‍, നിധിന്‍ റെഡ്മാര്‍ക്ക്, കെ. നിഷാദ്, മുഹമ്മദ് ബഷീര്‍, നജീബ്, പ്രേമന്‍, ഷാജി ദൃശ്യ, കെ.കെ. സാബു, പി. ഷിനോയ് എന്നിവര്‍ നേതൃത്വം നല്‍കി.