റൺ കേരള റൺ വിജയിപ്പിക്കാൻ ലയൺസ് ക്ലബ്

പുൽപള്ളി ∙ ചൊവ്വാഴ്ച നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ പുൽപള്ളി ലയൺസ് ക്ലബിലെ മുഴുവൻ അംഗങ്ങളും കു
ടുംബസമേതം കണ്ണികളാകാൻ തീരുമാനിച്ചു.ദേശീയ ഗെയിംസ് വിജയിപ്പിക്കുന്നതിന്റെ മുന്നോടിയായുള്ള റൺ കേരള റൺ വിജ
യിപ്പിക്കാനും തീരുമാനിച്ചു.കെ വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജോജോ മുണ്ടോക്കുഴി, പി.സി.സെബാസ്റ്റ്യൻ, മത്തായി
ആതിര, സി.എം.ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.