കായിക താരങ്ങളും ഓടും

പുൽപള്ളി ∙ കായിക രംഗത്ത് പുത്തൻ ഉണർവായി മാറിയ പുൽപള്ളി സ്പോർട്സ് അക്കാദമിയിലെ മുഴുവൻ കായിക താരങ്ങളും തങ്ങളുടെ ജഴ്സി അണിഞ്ഞ് റൺ കേരള റൺ പരിപാടിയിൽ അംഗങ്ങളാകും.കേരളത്തിന്റെ കായികക്കുതിപ്പിന് ഉത്തേജനം നൽകുന്ന ഈ പരിപാടി വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും യോഗം അഭ്യർഥിച്ചു.ബേബി ചങ്ങാടക്കരി അധ്യക്ഷത വഹിച്ചു.ടിവി.ജോസഫ്,ജോൺസൺ വർഗീസ്,പി.എ.ഡീവൻസ്,പി.എം.ജോൺസൺ, തൊട്ടിയിൽ തോമസ്, വിപിൻ മൈലോത്ത്, ജോസ് പ്രകാശ്,വി.പി.രാജൻ,ജിജി പുന്നക്കാപ്പള്ളി, ജോസ് മാത്യു, അനിൽകുമാർഎന്നിവർ പ്രസംഗിച്ചു.

പുൽപള്ളി ∙ റൺ കേരള റൺ പരിപാടിയിൽ പുൽപള്ളി റെയിൻ ബോ റെസിഡൻഷ്യൽ അസോസിയേഷനിലെ മുഴുവൻ കുടുംബങ്ങളും കണ്ണികളാകാൻ തീരുമാനിച്ചു. ചങ്ങാടക്കരി ബേബി അധ്യക്ഷത വഹിച്ചു.ഷാജി പൂത്തോട്ടാൽ, വി.പി.രാജൻ, സനൽ,
അനിൽ എന്നിവർ പ്രസംഗിച്ചു.