പാടിച്ചിറയിൽ ടൗൺ ചുറ്റി ഓടും

പാടിച്ചിറ ∙ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന റൺ കേരള റൺ പരിപാടിയിൽ പ്രദേശത്തെ ക്ലബുകൾ, സംഘടനകൾ, പൊതുപ്രവർത്തകർ പങ്കാളികളാകും. പാടിച്ചിറ ടൗണിൽ നിന്നാരംഭിച്ച് മേലെ പാടിച്ചിറ ചുറ്റി സ്കൂളിൽ സമാപിക്കും.മാനേജർ ഫാ.സജി പുഞ്ചയിൽ ഫ്ലാഗ് ഓഫ് ചെയ്യും. പിടിഎ പ്രസിഡന്റ് തോമസ് പാഴൂക്കാലാ, ഹെഡ്മാസ്റ്റർ ജോൺസൺ കുളിരിയേൽ, സി.എം.ഇമ്മാനുവൽ, സണ്ണി കുന്നത്ത്, ലൗലി ജോസ്,ലൈലാ ജോർജ് എന്നിവർ പ്രസംഗിച്ചു.