അവലോകനയോഗം 17ന്

ബത്തേരി ∙ ദേശീയ ഗെയിംസ് 2015ന്റെ ഭാഗമായി നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടവുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ
ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അവലോകന യോഗം 17ന് രാവിലെ 11ന് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ
താലൂക്ക് ഓഫിസിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.യോഗത്തിൽ കോളജ്, പാരലൽ കോളജ് പ്രിൻസിപ്പൽമാർ,സ്കൂൾ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, എൻസിസി, എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കണമെന്നും തഹസിൽദാർ അറിയിച്ചു.