മുദ്രാവാക്യങ്ങൾ
ഒന്നിച്ചോടാം ഒരുമയ്ക്കായി
ഓരോ ചുവടും ഒരുമയ്ക്കായി
ഓടിയോടി ഉയർത്തീടാം
കേരള മണ്ണിൻ അഭിമാനം


ഒരു തിരിയായി തെളിഞ്ഞീടാം,
പല തിരിയായി ജ്വലിച്ചീടാം
ഒന്നിച്ചൊന്നായ് നിറഞ്ഞീടാം
ഈ നാടിനായി തിളങ്ങീടാം,
ആവേശച്ചൂടിൽ വിളിച്ചീടാം
 ജയ്, ജയ് കായികകേരളം ജയ്,
ജയ് ദേശീയ ഗെയിംസ്


ഒന്നിച്ചൊന്നായ് ഒഴുകീടാം,
ഒരുമയോടെ പറഞ്ഞീടാം,
ജയ്, ജയ്കായിക കേരളം,
ജയ്, ജയ് ദേശീയ ഗെയിംസ്


അണിയണിയായ് ഞങ്ങളിതാ,
അലകടൽ പോലെ വരുന്നിതാ,
ജയ്, ജയ് കായിക കേരളം,
ജയ്, ജയ് ദേശീയ ഗെയിംസ്.


ഞങ്ങളിലില്ലാ ഭേദങ്ങൾ
ഞങ്ങൾക്കുള്ളത് കായിക ഐക്യം
ഞങ്ങളിലുള്ളത് കായികരക്തം
ആവേശത്തിൻ നിറയൊളി മാത്രം