1951ലെ ജനസംഖ്യാ കണക്കെടുപ്പിൽ 1.35 കോടിയായിരുന്നു കേരളത്തിലെ ജനസംഖ്യ. ഇന്നത് 3.3 കോടിയും കടന്നിരിക്കുന്നു.
മലയാളത്തിൽ സംസാരിച്ചാൽ പിഴ ചുമത്തുന്ന വിദ്യാലയങ്ങൾ വരെയായിരിക്കുന്നു കേരളത്തിൽ!
അമ്മയെയും അച്ഛനെയും വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ മക്കളെപ്പറ്റിയുള്ള വാർത്തയും വായിക്കേണ്ടി വന്നു നമുക്ക്.
പരിഭവം പറച്ചിലും പരദൂഷണവുമൊക്കെയാ ണെങ്കിലും അയൽവീടുകളുമായി വല്ലാത്തൊരു അടുപ്പമുണ്ടായിരുന്നു പണ്ട് നമുക്ക്.
രാവിലെ നടക്കാനിറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ നടത്തത്തിനിടയിൽ നാം പൊതികെട്ടി വലിച്ചെറിയുന്ന മാലിന്യങ്ങൾ
അപാരമായ മനഃക്കരുത്തുള്ളവർക്കേ ഇപ്പോൾ നിരത്തിലേക്കിറങ്ങാൻ പറ്റൂ എന്നായിരിക്കുന്നു.
മലയാളിയുടെ ഓർമകളിൽ ഇന്നും ഇടിവെട്ടിപ്പെയ്യുന്നുണ്ട് മഴക്കാലം.
യുദ്ധവിമാനത്തിൽ തുടങ്ങി അധികാരത്തിന്റെ നിർണായകസ്ഥാന ങ്ങളിൽ വരെ മലയാളി വനിത ഇന്ന് നിലയുറപ്പിച്ചിരിക്കുന്നു.
മലയാളികളോളം ‘പ്രവാസ’ത്തെ ഇത്രയേറെ സ്നേഹിച്ചവരുണ്ടാകില്ല. ഉരു കയറി വരെ അവർ ജീവിതത്തിന്റെ മറുതീരം തേടി നീന്തിയിരിക്കുന്നു.
‘ഓമനത്തിങ്കൾ കിടാവോ...’ എന്നതാണ് മലയാളി മറക്കാത്ത താരാട്ടുപാട്ട്, അതുപക്ഷേ പണ്ട്.
‘നീരാടുവാൻ നിളയിൽ നീരാടുവാൻ...’ ഇനിയെന്നാകും ആ പാട്ടിന്റെ കുളിരനുഭവിച്ച് നിളയിലൊന്നു നീരാടാനാവുക?
130 വർഷമായി പെരിയാറിനു കുറുകെ ‘നെഞ്ചുവിരിച്ചു’ നിൽക്കുന്നു മുല്ലപ്പെരിയാര്‍. ഇന്നുപക്ഷേ
ആഡംബര കച്ചവടകേന്ദ്രങ്ങളുടെ സുഖശീതളിമയിലാണ് ഇപ്പോൾ മലയാളിയുടെ വാങ്ങലുകളെല്ലാം.
കൊട്ടകകളെല്ലാം നമ്മൾ കൊട്ടിയടച്ചിരിക്കുന്നു. വെറും തറയിലിരുന്ന് ചലച്ചിത്രങ്ങൾ കണ്ടതെല്ലാം ഓർമത്തിരശീലയിലേക്കു നീങ്ങി.
എന്നായിരിക്കും നാം അവസാനമായി ഒരു കത്തെഴുതി പ്രിയപ്പെട്ടവർക്കയച്ചത്?
മൊബൈൽ ഫോണില്ലാതെയും നമുക്ക് ജീവിക്കാൻ പറ്റും. എന്നാലും, അതില്ലാതായിക്കഴിഞ്ഞാൽ ആകെ ഒരു വിമ്മിഷ്ടമാണ്.
ഇളംചൂടേറ്റു നാം നടന്ന കാലം എന്നേ പോയ്മറഞ്ഞിരിക്കുന്നു. ഇന്നുവരെയുണ്ടായതിൽ വച്ചേറ്റവും കടുത്ത ചൂടു വരെ കേരളം ഏറ്റുവാങ്ങിയിരിക്കുന്നു.
അടച്ചുപൂട്ടി ആഘോഷിച്ചിരുന്ന കാലമെല്ലാം മാറി. എല്ലാ സംവിധാനങ്ങളും നേരത്തേ തയാറാക്കി വച്ചും ‘അളിയാ നമുക്കൊന്ന് വയനാടുചുരം കയറിയാലോ’
ചാരായം നിരോധിച്ചു, മദ്യശാലകളിൽ വിൽപന നിയന്ത്രിച്ചു, വില കുത്തനെ കൂട്ടി...എന്നിട്ടും മദ്യത്തോടു മലയാളിക്ക് പ്രിയം കൂടുന്നേയുള്ളൂ.
അപ്രതീക്ഷിതമായി, ഇടയ്ക്കിടെ നമുക്കു ലഭിക്കുന്ന ആഘോഷം- ബന്ദെന്നായിരുന്നു പഴയ പേര്, പുതുകാലത്തിൽ ഹർത്താലെന്നും.
അതിരാവിലെ നടത്തവും യോഗയും ജിമ്മില്‍ പോക്കും ചുമ്മാ ‘ഹഹഹാ..’ എന്നുറക്കെച്ചിരിച്ചും വരെ മലയാളി വ്യായാമം ചെയ്യുന്നു.
താടിയും മുടിയും നീട്ടിവളർത്തിയവർക്ക് പണ്ട് ‘ഹിപ്പി’കളെന്നായിരുന്നു വിളിപ്പേര്.
ഇന്ത്യയിലാദ്യമായി ഒരു ബിനാലെ നടന്നത് നമ്മുടെ കൊച്ചിയിൽ 2012 ഡിസംബർ 12 മുതൽ 2013 മാർച്ച് 17 വരെ.
ചിലതിനെയെല്ലാം കാലത്തിന്റെ തിരശീലക്കു പുറകിലേക്കു തള്ളിമാറ്റിയപ്പോൾ കാലൻകുടയെയും മെതിയടിയെയുമൊക്കെ
‘ക്വട്ടേഷൻ മാർക്ക്’ എന്നു പറഞ്ഞാൽ ‘ഉദ്ധരണി ചിഹ്ന’മെന്നാണ് നല്ല മലയാളം. പക്ഷേ ക്വട്ടേഷൻ
പശുവും തൊഴുത്തും ചാണകം മെഴുകിയ മുറ്റങ്ങളും കാഴ്ചയ്ക്കപ്പുറത്തേക്കു മറയുകയാണ്.
‘ഒരു രക്തഹാരം അങ്ങോട്ട് ഒന്നിങ്ങോട്ട്...’ എന്ന കോമഡി ഡയലോഗ് വെറുതെ ഓർക്കാം ഇക്കാലത്ത്.
ഉൽസവരാവുകളിൽ ‘ക്ർർർർ...’ ശബ്ദത്തിന്റെ നേർത്ത അകമ്പടിയോടെ കണ്‍മുന്നിൽ നസീറിനെയും സത്യനെയും
കഥകളിയും കൂടിയാട്ടവുമൊക്കെ കാണണമെങ്കിൽ ഒന്നുകിൽ ഉൽസവത്തിനു പോകണം അല്ലെങ്കിൽ
വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായതോടെ മലയാളത്തിന്റെ സ്വന്തം
ആലപ്പുഴക്കാര്‍ക്കു മാത്രമല്ല മലയാളികളെവിടെയുണ്ടോ അവിടെയെല്ലാം ആവേശമാണ് വള്ളംകളി.
‘തൃശൂര് പുലിയിറങ്ങീട്ടാ...’ എന്നു പറഞ്ഞാൽ ഏതൊരു മലയാളിയും പറഞ്ഞുപോകും
ഒഴുകുന്ന കൊട്ടാരങ്ങളായിരിക്കുന്നു ഇന്ന് വഞ്ചിവീടുകൾ. കുഞ്ഞൻ വഞ്ചി മുതൽ വമ്പന്‍വഞ്ചി വരെയുണ്ട്
പല പൂരങ്ങളുണ്ടെങ്കിലും മലയാളിക്ക് പൂരങ്ങളുടെ പൂരം ഒന്നേയുള്ളൂ അത് തൃശൂർ പൂരമാണ്.
ഭാഷ മറന്നാലും മലയാളി മുണ്ടുടുക്കാൻ മറക്കില്ല. മറന്നാലും എങ്ങനെയെങ്കിലും, ഒരോണനാളിലെങ്കിലും
ദാ, ഈ കാഴ്ച ഞങ്ങൾ പകർത്തിയത് തിരുവനന്തപുരത്തെ വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള മ്യൂസിയത്തിൽ നിന്നാണ്.
രജതജൂബിലി നിറവിലാണ് തിരുവനന്തപുരത്തെ ടെക്നോപാർക്ക്. കേരളത്തിലേക്ക് സാങ്കേതികതയെ കൈപിടിച്ചു
ചാനൽചർച്ചകളില്ലാത്ത വൈകുന്നേരങ്ങൾ, കോമഡി ഷോയും റിയാലിറ്റി ഷോയും
കോഴിക്കോട്ടൊന്നു കാലുകുത്തിയാൽ ഓട്ടോച്ചേട്ടന്മാരോട് ഏതു മലയാളിയും അന്നും ഇന്നും ചോദിക്കും
ആകാശത്തു നിന്ന് വിഷം തളിച്ചത് കാസർകോട്ടെ പല ഗ്രാമങ്ങൾക്കു മുകളിലാണ്. അതിന്റെ വിഷമം നെഞ്ചിലേറ്റു
ചുറ്റിലുമുള്ള ചിലതിനു നേർക്കെങ്കിലും നാം അറിയാതെ കണ്ണടയ്ക്കുന്നുണ്ട്. പരിസ്ഥിതിയുടെ കാര്യത്തിലാണത്
വയസ്സായവർ വീട്ടുമ്മറങ്ങളിൽ നിന്ന് അകത്തളങ്ങളിലെ ഇരുട്ടിലേക്ക് നീങ്ങുന്നു.
ആനയും വെടിക്കെട്ടുംരണ്ടും അപകടകാരികളാണെന്നതിന്റെ ഉദാഹരണങ്ങൾ
പുറത്തിറങ്ങുമ്പോൾ കള്ളന്മാരുടെ കൈയ്യിൽപ്പെടുമോ, വണ്ടിയിടിക്കുമോ എന്നൊക്കെയായിരുന്നു പഴയകാലത്തെ പേടി.
ആഴ്ചയിലൊരിക്കലെങ്കിലും പുറത്തെ ഭക്ഷണശാലയിൽ നിന്നൊരു ശാപ്പാട്, മലയാളിയുടെ ശീലമായിക്കഴിഞ്ഞിരിക്കുന്നു അത്.
ചോറും കറികളും എന്നേ മറന്നുനാം. പകരം പൊറോട്ടയും ചാറും മതി.
നിങ്ങളുടെ തന്നെ നാട്ടിലെ നെൽപ്പാടങ്ങളിലേക്കൊന്നു നോക്കൂ...എത്രയിടത്ത് ഇന്നും കൃഷിയുണ്ട്?
അഞ്ചും പത്തും ഇരുപത്തിയഞ്ച് പൈസയും വരെ എണ്ണിപ്പെറുക്കി കടയിൽ പോയത് ഒാർമയുണ്ടോ?
വായനശാലാ ചർച്ചകൾ സമൂഹമാധ്യമങ്ങളിലേക്ക് കൂടുമാറിയിരിക്കുന്നു. പുസ്തകങ്ങൾ പലതും ഇ–വായനയിലേക്കും.
എഴുനൂറിലേറെ സിനിമകളിൽ നായകനായിട്ടും നമുക്ക് മടുത്തിരുന്നില്ല പ്രേംനസീറിന്റെ മുഖത്തെ.
വീട്ടിലൊരു വണ്ടിയില്ലെങ്കിൽ എന്തു മലയാളിയെന്ന മട്ടിലാണിപ്പോൾ കാര്യങ്ങൾ!
കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള കുതിപ്പിനിടയിലും സാമ്പത്തികമായി കിതപ്പിലാണ് പഴയ ‘ആനവണ്ടി’
കൺകെട്ടുവിദ്യയോടാണ് പരസ്യങ്ങളെ പലരും പണ്ട് ഉപമിച്ചിരുന്നത്.
ചാനലുകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നു, ലോകമെമ്പാടും പത്രങ്ങൾ നിർത്തുന്ന വാർത്തകൾ വരുന്നു.
ഒരിക്കൽ ആകാശവാണി മാത്രമായിരുന്നു നമുക്കുള്ള പാട്ടുകൂട്ട്. ഇന്നുപക്ഷേ നാട്ടിലെങ്ങും പാട്ടാണ്...
ഓർമകളുടെ താഴെത്തട്ടിലെങ്ങോ ചുക്കിച്ചുളിഞ്ഞ് കിടപ്പുണ്ട് ഉപ്പുമാങ്ങയുടെ നാവുപുളിപ്പിക്കും, കൊതിപ്പിക്കും രുചി.
ഇന്നിപ്പോൾ പനിയും ചുമയുമൊക്കെ പോലെത്തന്നെ നമ്മൾ കാൻസറിനെപ്പറ്റിയും ചർച്ച ചെയ്യുന്നു.
നാലുകെട്ടുകൾ പൊളിച്ചുമാറ്റി പുതുകെട്ടിടങ്ങൾ പണിയാനായിരുന്നു ഒരുകാലത്ത് മലയാളിക്ക് താത്പര്യം.
കുതികാൽവെട്ടിയും കുതിരക്കച്ചവടം നടത്തിയും കരുത്തുകാട്ടിയും കേരളത്തിൽ രാഷ്ട്രീയകക്ഷികൾ ശക്തിയുക്തം മുന്നേറുകയാണ്....
പുതിയ ശീലങ്ങളെ കൂട്ടുപിടിക്കുന്നു, ചിലതിനെ മറന്നു കളയുന്നു, ചിലതിനെ ഇനിയും കൈവിടാതെ ഒപ്പം കൂട്ടുന്നു...