ഇന്ത്യൻ വാഹന ലോകത്തിന് പുത്തൻ കാഴ്ച്ചകളുമായാണ് പതിമൂന്നാമത് ഓട്ടോഎക്സ്പോ 2016 ഫ്രെബ്രുവരിയിൽ അരങ്ങേറിയത്. ബജാജ്, റോയൽ എൻഫീൽഡ്, സ്കോഡ, ഡെയ്മ്‌ലർ, ഹാർലി ഡേവിഡ്സൺ തുടങ്ങി പ്രമുഖർ പലരും വിട്ടുനിന്നെങ്കിലും ഏഷ്യൻ വൻകരയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെ വലുതുമായ ഓട്ടോ എക്സ്പോ സംഭവബഹുലമായിരുന്നു. രണ്ടു വർഷത്തിൽ
ഒരിക്കൽ നടക്കുന്ന ഓട്ടോഎക്സ്പോയിലൂടെ വരും കാലങ്ങളിൽ നിരത്തിലെത്തുന്ന നിരവധി വാഹനങ്ങളെയാണ് വിവിധ കമ്പനികൾ
പ്രദർശിപ്പിച്ചത്.