പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ജാപ്പനീസ് വിപണിയ്ക്കുള്ള ബലേനൊ ഇന്ത്യയിലാണ് നിർമിക്കുന്നത്. ഇന്ത്യയിൽ നിർമിച്ച് ജപ്പാനിൽ വിൽക്കുന്ന ആദ്യകാർ എന്ന ബഹുമതി സ്വന്തമാക്കി മാരുതി സുസുക്കി ബലേനോ.വർഷം തോറും 20,000 — 30,000 ‘ബലേനൊ’ കയറ്റുമതി ചെയ്യാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നു മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടേയ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗൻ ‘പോളോ’ തുടങ്ങിയവയെ മത്സരിക്കുന്ന ബലേനൊയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രീമിയം ഷോറൂം ശൃംഖലയായ ‘നെക്സ’ വഴിയാണു മാരുതി സുസുക്കി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്.