നിരവധി വാഹനങ്ങൾ 2016 ൽ പുറത്തിറങ്ങിയെങ്കിലും വിപണിയിലെ താരങ്ങളായ വാഹനങ്ങളാണ് ഇന്നോവ ക്രിസ്റ്റയും ബ്രെസയും ടിയാഗോയും. ഇന്ത്യൻ വാഹന വിപണി ആകാംക്ഷയോടെ കാത്തിരുന്ന വാഹനമാണ് ടൊയോട്ടയുടെ ജനപ്രിയ എംയുവി ഇന്നോവയുടെ പുതിയ മോഡലായ ക്രിസ്റ്റ. നഷ്ട പ്രതാപം തിരിച്ചു പിടിക്കാൻ 2016 എപ്രിലിൽ ടാറ്റ വിപണിയിലെത്തിച്ച വാഹനമാണ് ടിയാഗോ. വിപണിയിൽ മികച്ച പ്രകടനം നടത്തി ടാറ്റയെ കൈപിടിച്ചു കയറ്റി ഈ ചെറു ഹാച്ച്. കോംപാക്റ്റ് സെഗ്‍മെന്റിലേയ്ക്ക് മാരുതി സുസുക്കി പുറത്തിറക്കിയ വാഹനമാണ് വിറ്റാര ബ്രെസ. സബ്കോംപാക്റ്റ് വിപണിയിലെത്തിയ ബ്രെസ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സൂപ്പർഹിറ്റായി മാറി.