റോയൽ എൻഫീൽഡിന്റെ പുതിയമുഖമാണ് ഹിമാലയൻ എന്ന അഡ്വഞ്ചർ ടൂറർ ബൈക്ക്. നാം ഇന്നുവരെ കണ്ട റോയൽ എൻഫീൽഡ് ബൈക്കുകളിൽ നിന്നെല്ലാം വ്യത്യസ്തനായാണ് ഹിമാലയൻ വിപണിയിലെത്തിയത്. ഇന്ത്യയിൽ വിപണിയിലെ ഏറ്റവും വിലകുറഞ്ഞതും ഭാരം കുറഞ്ഞതുമായ അഡ്വഞ്ചർ ടൂറർ ബൈക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2016 ഏപ്രിലിൽ പുറത്തിറങ്ങിയ ബൈക്ക് കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യയിലെ മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നായി മാറി.