ഡൽഹിയിൽ അന്തരീക്ഷ മലീനികരണം നിയന്ത്രിക്കുന്നതിനായി രണ്ടു ലീറ്ററിൽ അധികം എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധനം ഏർപ്പെടുത്തി. നടപടി വിവാദങ്ങൾക്കും ഏറെ ചർച്ചകൾക്കും വഴി വെച്ചു. കോടതി വിധി അടിസ്ഥാനപ്പെടുത്തി ഡൽഹി സർക്കാർ ഒറ്റ, ഇരട്ട നിയന്ത്രണം കൊണ്ടു വന്നു. കൂടാതെ ദേശീയ ഹരിത ട്രൈബ്യുണൽ കേരളത്തിലും
വലിയ ഡീസൽ എൻജിനുകളുടെ നിരോധനം നടപ്പാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ടൊയോട്ട, മഹീന്ദ്ര, ടാറ്റ പോലുള്ള വാഹന നിർമാതാക്കൾ നൽകിയ ഹർജി സുപ്രീകോടതി അംഗീകരിച്ചതോടെയാണ് പ്രതിസന്ധി അയഞ്ഞത്.