കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ടു ദുരന്തമുണ്ടായി. നൂറിലേറെ മരണം. അപകടത്തിൽ മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. പുറ്റിങ്ങൽ ഉൽസവത്തോട് അനുബന്ധിച്ചു നടന്ന വെടിക്കെട്ട് മൽസരമായി മാറുകയും ദുരന്തത്തിൽ കലാശിക്കുകയും ആയിരുന്നു. വെടിക്കെട്ടു നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടത് ഏഴു പ്രാവശ്യം ആയിരുന്നുവെന്നും എന്നിട്ടും വെടിക്കെട്ട് നടത്തിയതാണ് ദുരന്തത്തിൽ കലാശിച്ചതെന്നും ജില്ലാ ഭരണകൂടം ആരോപിച്ചു..